സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധം- ടി. വീണ
text_fieldsതിരുവനന്തപുരം: സി.എം.ആർ.എല്ലിൽ നിന്ന് കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ പണം കൈപ്പറ്റിയെന്ന് എസ്.എഫ്.ഐ.ഒക്ക് സ്റ്റേറ്റ്മെൻറ് നൽകി എന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ മകൾ ടി.വീണ അറിയിച്ചു.
ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും താൻ നൽകിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്.
പക്ഷേ താനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള ഏതെങ്കിലും മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ടി. വീണ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

