Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ കോവിഡ് കൂടിയെന്ന പ്രചരണം വസ്തുതകൾ മനസ്സിലാക്കാതെ- ആരോഗ്യമന്ത്രി

text_fields
bookmark_border
കര്‍ശന നിയന്ത്രണങ്ങളിലൂടെ കേരളത്തിലെ രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരും
kk shailaja
cancel

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന് പറയുന്നത് വസ്തുതകള്‍ മനസിലാക്കാതെയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് കൃത്യമായ റിപ്പോര്‍ട്ടിങ് നടക്കുന്നുണ്ട്. പുറത്ത് വിടുന്ന കണക്കുകൾ കൃത്യമാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം ശക്തമാക്കാൻ പൊലീസ് നടപടി ശക്തമാക്കും. തെരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായതായും ആരോഗ്യമന്ത്രി പറഞ്ഞു.

കര്‍ശന നിയന്ത്രണങ്ങളിലൂടെ കേരളത്തിലെ രോഗികളുടെ എണ്ണം കുറച്ച് കൊണ്ടുവരുമെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The propaganda that covid rate in Kerala incresed is without understanding the facts - Health Minister
Next Story