മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടു; ഇ. ശ്രീധരൻ സമര്‍പ്പിച്ച പദ്ധതി പരിഗണനയില്‍
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ചു. ആശ്വാസകരമായ മറുപടിയാണ് കേന്ദ്രത്തിൽനിന്നുണ്ടയതെന്ന് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിൽ റെയിൽവേ ഭവനിൽ ഉച്ചക്കായിരുന്നു സന്ദർശനം. സില്‍വര്‍ലൈന് ബദലായി ഇ. ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ മുഖ്യമന്ത്രിയെ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ. ശ്രീധരന്‍ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചത്.
ബദൽ പാത സംബന്ധിച്ച് കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കാൻ കേരളം ആവശ്യപ്പെട്ടിരുന്നു. ഇ. ശ്രീധരൻ ഡൽഹിയിൽ എത്തി വീണ്ടും കേന്ദ്രമന്ത്രിയെ കാണും. അതിന് ശേഷം കേന്ദ്രം കേരളത്തെ കേന്ദ്രം നിലപാട് അറിയിക്കും. അതിനിടെ കേരളം കെ.റെയിൽ പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ കേന്ദ്രം പുതിയ റെയിൽ പദ്ധതിക്ക് അനുമതി നൽകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞിരുന്നു.
അതേസമയം, അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാനും തീരുമാനമായി.കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തിൽ എത്തുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

