Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി ഗ്രൂപ്പിന്‍റെ പേരിൽ വീതംവെപ്പില്ല; കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചെന്ന് കെ. മുരളീധരൻ

text_fields
bookmark_border
ഇനി മുഖ്യശത്രുക്കളായ സി.പി.എമ്മിനോടും ബി.ജെ.പിയോടും പോരാടണം
k muraleedharan
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിച്ചെന്ന് കെ. മുരളീധരൻ എം.പി. ഇനി ഗ്രൂപ്പിന്‍റെ പേരിൽ വീതംവെപ്പില്ല. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് അഭിപ്രായം തേടുമെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിയിൽ അച്ചടക്കം പരമപ്രധാനമാണ്. കോൺഗ്രസ് സെമി കേഡർ സ്വഭാവത്തിലേക്ക് മാറുകയാണ്. ഇനി മുഖ്യശത്രുക്കളായ സി.പി.എമ്മിനോടും ബി.െജ.പിയോടും പോരാടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ജംബോ കമ്മിറ്റിയും ഗ്രൂപ്പുമാണ് കോൺഗ്രസിലെ പ്രശ്നം. സ്ഥാനാർഥിയുടെ അഭ്യർഥന വോട്ടർമാർക്ക് കൊടുക്കാൻ പോലും ആളുണ്ടായിരുന്നില്ല. എന്നാൽ, ബൂത്തിന്‍റെ പണം കണക്ക് പറഞ്ഞ് വാങ്ങും. വട്ടിയൂർക്കാവ് മണ്ഡലത്തിലും ഇത് സംഭവിച്ചു. കെട്ടിയിറക്കിയ സ്ഥാനാർഥികൽ പലയിടത്തും ഉണ്ടായിരുന്നെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The problems in the Congress are over -K Muraleedharan
Next Story