Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബസിൽ കയറുന്നതിനിടെ വീണ്​ ഗർഭിണി മരിച്ചു

text_fields
bookmark_border
ബസിൽ കയറുന്നതിനിടെ വീണ്​ ഗർഭിണി മരിച്ചു
cancel

പേരാവൂർ: ജോലിക്ക്​ പോകാൻ ബസിൽ കയറുന്നതിനിടെ വീണ്​ നഴ്​സ്​ മരിച്ചു. പെരുന്തൊടി കുരീക്കാട്ട് മറ്റത്തിൽ വിനുവിൻെറ ഭാര്യ ദിവ്യ (26) ആണ് മരിച്ചത്.

കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിലെ നേഴ്സായ ദിവ്യ ആറുമാസം ഗർഭിണിയായിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോകാൻ വാരപീടികയിൽ ബസ് കാത്തു നിൽക്കുന്നതിനിടെയാണ് അപകടം.

കയറുന്നതിനിടെ വസ്​ത്രം കുരുങ്ങുകയായിരുന്നുവെന്ന്​ കരുതുന്നു. അപകടത്തിനിടയാക്കിയ പുലരി ബസ് പേരാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മിംസ് ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story