Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപവർകട്ട്...

പവർകട്ട് സര്‍ക്കാറിന്റെ ‘വിസ്മയം’, ആർ.എസ്.എസുമായി ലീഗ് സന്ധിയിൽ -രൂക്ഷവിമർശനവുമായി പി.എ മുഹമ്മദ് റിയാസ്

text_fields
bookmark_border
പവർകട്ട് സര്‍ക്കാറിന്റെ ‘വിസ്മയം’, ആർ.എസ്.എസുമായി ലീഗ് സന്ധിയിൽ -രൂക്ഷവിമർശനവുമായി പി.എ മുഹമ്മദ് റിയാസ്
cancel

തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന പവർക്കട്ട് സര്‍ക്കാറിന്റെ വിസ്മയമാണെന്ന് പരിഹസിച്ച് മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങാന്‍ അവസരമുണ്ടായിട്ടും അതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും പാർട്ടിക്കുള്ളിലെ തമ്മിലടിയും അഭിപ്രായ വ്യത്യാസവും തീര്‍ക്കാനാണ് നിലവിലെ വൈദ്യുതി മന്ത്രിയ്ക്ക് സമയമുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആർ.എസ്.എസിനോട് പല വിഷയങ്ങളിലും സര്‍ക്കാറും മുസ്‌ലിം ലീഗും സന്ധിയിലാണെന്നും വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്‌ലിം ലീഗിന് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അധികാരമാണ് അവർക്ക് വലുതെന്നും അദ്ദേഹം ആരോപിച്ചു. വഖ്ഫ് വിഷയത്തിൽ ലീഗ് കോടതിയിൽ സ്വീകരിച്ച നിലപാടല്ല ഇപ്പോഴത്തെ സർക്കാറിനുള്ളതെന്നും പി.എം ശ്രീ അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞവരാണ് അധികാരത്തിലെത്തി അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മുഹമ്മദ് റിയാസ് ആഞ്ഞടിച്ചു.

വൈദ്യുതിമുടക്കത്തിൽ രൂക്ഷ വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും രംഗത്തെത്തി. നിരന്തരമായ കറന്റ് പോക്ക് കാരണം കുട്ടികൾക്ക് പഠിക്കാൻപോലും കഴിയാത്ത അവസ്ഥയാണ് നിലവിലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ വൈദ്യുതി മുടക്കി ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വൈദ്യുതി നിരക്ക് കൂട്ടാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഈ കറന്റ് കട്ടെന്നും ഇ.പി വിമർശിച്ചു. ഭരിക്കാൻ അറിയില്ലെങ്കിൽ വി.ഡി സതീശൻ പഠിച്ച് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവുണ്ടെങ്കിൽ പരിശീലനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueEP Jayarajanpower cutPA Muhammad RiazLatest NewsKerala
News Summary - The power cut is a big surprise for the government, the League is in a truce with the RSS - PA Muhammad Riyaz with strong criticism
Next Story