Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടറെ മര്‍ദിച്ച ...

ഡോക്ടറെ മര്‍ദിച്ച പൊലീസുകാരനെ ഉടന്‍ അറസ്റ്റ് ചെയ്യണം -കെ സുധാകരന്‍

text_fields
bookmark_border
ഡോക്ടറെ മര്‍ദിച്ച  പൊലീസുകാരനെ ഉടന്‍ അറസ്റ്റ് ചെയ്യണം -കെ സുധാകരന്‍
cancel

​തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.രാഹുല്‍ മാത്യൂവിനെ മര്‍ദിച്ച പൊലീസ്​ ഉദ്യോഗസ്ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.

സംഭവം നടന്ന് ആറാഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടി സ്വീകരിക്കാതെ ഉന്നത പൊലീസ്​ ഉദ്യോഗസ്ഥര്‍ സംരക്ഷണം നല്‍കുകയാണെന്ന്​ സുധാകരൻ ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ഡോ.രാഹുല്‍ മാത്യു അവധിയില്‍ പ്രവേശിക്കുകയും ജോലി രാജിവെയ്ക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ്ന​ടപടിയില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ ഒപിയും ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുകയാണ്. സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടാണ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നും സുധാകരന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sudhakaran
News Summary - The policeman who assaulted the doctor should be arrested immediately - K Sudhakaran
Next Story