യുവതിയുടെ 13.50 ലക്ഷം രൂപ പൊലീസുകാരൻ തട്ടിയെടുത്തു
text_fieldsകോന്നി: കാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പണവും കാറും തട്ടിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ കോടതി നിർദേശപ്രകാരം റാന്നി പൊലീസ് കേസെടുത്തു. കോന്നി സ്റ്റേഷനിലെ ഡ്രൈവറായ തേക്കുതോട് സ്വദേശി ബിനുകുമാർ റാന്നി സ്റ്റേഷനിൽ ജോലി ചെയ്യവെയാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. റാന്നി അങ്ങാടി സ്വദേശിയായ യുവതിയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഇരുവരുമായി പരിചയത്തിലായശേഷം യുവതി വാഹനം വാങ്ങാൻ ഒരുങ്ങവെ തന്റെ കൈവശം ഇന്നോവ ക്രിസ്റ്റ ഉണ്ടെന്നും ഇത് നൽകാമെന്നും വാഗ്ദാനം ചെയ്ത് 13.50 ലക്ഷം രൂപ കൈവശപ്പെടുത്തി. എന്നാൽ, വാഹനമോ പണമോ തിരികെ നൽകിയില്ല. സ്വകാര്യ ബാങ്കിൽനിന്ന് വായ്പയെടുത്താണ് വാഹനത്തിന് പണം നൽകിയതെന്ന് യുവതി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

