Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightര​ണ്ട്...

ര​ണ്ട് വ​യ​സ്സു​കാ​ര​നെ ​കോ​ഴി കൊ​ത്തി; ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

text_fields
bookmark_border
ര​ണ്ട് വ​യ​സ്സു​കാ​ര​നെ ​കോ​ഴി കൊ​ത്തി; ഉടമക്കെതിരെ കേസെടുത്ത് പൊലീസ്
cancel

ക​ള​മ​ശ്ശേ​രി: ര​ണ്ട് വ​യ​സ്സു​കാ​ര​നെ പൂ​വ​ൻ​കോ​ഴി കൊ​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​തി​ന് കോ​ഴി​യു​ടെ ഉ​ട​മ​ക്കെ​തി​രെ കേ​സ്. ക​ണ്ണി​നു തൊ​ട്ടു​താ​ഴെ​യും ത​ല​ക്ക്​ പി​ന്നി​ലു​മ​ട​ക്കം കു​ട്ടി​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. കോ​ഴി​യു​ടെ ഉ​ട​മ ക​ട​വി​ൽ ജ​ലീ​ലി​നെ​തി​രെ​യാ​ണ്​ ഏ​ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ഞ്ഞു​മ്മ​ൽ-​മു​ട്ടാ​ർ​ക​ട​വ് റോ​ഡി​നു സ​മീ​പം ക​ഴി​ഞ്ഞ 18ന്​ ​രാ​വി​ലെ​യാ​ണ് സം​ഭ​വം. പി​താ​വി​നെ​യും മാ​താ​വി​നെ​യും കാ​ണു​ന്ന​തി​നാ​ണ്​​ ആ​ലു​വ​യി​ൽ താ​മ​സി​ക്കു​ന്ന മ​ക​ൾ കു​ട്ടി​യു​മാ​യി എ​ത്തി​യ​ത്. പു​റ​ത്തി​റ​ങ്ങി​യ കു​ട്ടി​യു​ടെ ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ൽ കേ​ട്ട് മാ​താ​വ് ഓ​ടി​യെ​ത്തി​യ​പ്പോ​ഴാ​ണ് കോ​ഴി ആ​ക​മി​ച്ച സം​ഭ​വം അ​റി​യു​ന്ന​ത്. ക​ണ്ണി​ന് താ​ഴെ​യും ക​വി​ളി​ലും ചെ​വി​ക്ക് പി​ന്നി​ലും ത​ല​ക്കു​മാ​യി നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ പൂ​വ​ൻ​കോ​ഴി​യി​ൽ​നി​ന്ന്​ കൊ​ത്തു​കി​ട്ടി​യി​രു​ന്നു. ആ​ഴ​ത്തി​ലു​ള്ള മു​റി​വ് ക​ണ്ട​തോ​ടെ ഉ​ട​ൻ മ​ഞ്ഞു​മ്മ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്കു​ക​ളി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന സം​ശ​യ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ​യി​ലാ​ണ് കു​ട്ടി.

സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​ൻ ഏ​ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കോ​ഴി​യു​ടെ ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.




Show Full Article
TAGS:Rooster pets 
Next Story