'പൊലീസേ, മറുപടി മലയാളത്തിൽ മതി'
text_fieldsതൃശൂർ: മലയാളത്തിൽ നൽകിയ പരാതിയുടെ മറുപടി മലയാളത്തിൽ തന്നെ പുറപ്പെടുവിക്കണമെന്നും പരാതിക്കാരന് ലഭ്യമാക്കണമെന്നും സർക്കാർ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്.
മലയാളത്തിൽ പരാതി നൽകിയയാൾക്ക് ഇംഗ്ലീഷിൽ മറുപടി നൽകിയ സംസ്ഥാന പൊലീസ് പരാതി പരിഹാര അതോറിറ്റിയുടെ ഉത്തരവിനെതിരെ 'നേർക്കാഴ്ച' മനുഷ്യാവകാശ സംഘടന നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന സർക്കാറിെൻറ നിയന്ത്രണത്തിൽ വരുന്നതും അർധ ജുഡീഷ്യൽ പദവിയുള്ളതുമായ സംസ്ഥാന പൊലീസ് പരാതി പരിഹാര അതോറിറ്റി മാത്രം ഉത്തരവുകളും മറുപടികളും ഇംഗ്ലീഷിൽ മാത്രമാണ് നൽകിയിരുന്നത്.
നേർക്കാഴ്ച അസോസിേയഷൻ സെക്രട്ടറി പി.ബി. സതീഷ്, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥർക്കെതിരെ നൽകിയ പരാതിക്കാണ് ഇംഗ്ലീഷിൽ മറുപടി നൽകിയത്. പരാതി പരിശോധിച്ച ഔദ്യോഗിക ഭാഷാവകുപ്പ് മലയാളത്തിൽ സമർപ്പിച്ച പരാതിക്ക് ഇംഗ്ലീഷിൽ വിധി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും മലയാളത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ തടസ്സങ്ങളുണ്ടെങ്കിൽ വിശദ റിപ്പോർട്ടും പൊലീസ് പരാതി പരിഹാര അതോറിറ്റിയോട് ആവശ്യപ്പെട്ടു.
അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, റിട്ട. ജില്ല ജഡ്ജ് പി. മുരളീധരൻ, മുൻ ഡി.ജി.പിമാരായ കെ.എസ്. ബാലസുബ്രഹ്മണ്യം, കെ.പി. സോമരാജൻ എന്നിവരിൽ നിന്നാണ് വിശദീകരണം തേടിയത്.
മലയാളത്തിൽ ഉത്തരവുകൾ നൽകാൻ പ്രത്യേക നിർദേശമൊന്നും സർക്കാറിൽ നിന്ന് ലഭിച്ചതായി ശ്രദ്ധയിൽ പെട്ടിരുന്നിെല്ലന്നും പൊലീസ് ആക്ട് ഒഴികെ പൊലീസുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം ഇംഗ്ലീഷിലാണെന്നും വിശദീകരിച്ച റിപ്പോർട്ടിൽ പരാതിക്കാരന് ആവശ്യമെങ്കിൽ ഉത്തരവ് മലയാളത്തിൽ നൽകാമെന്നും മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

