Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പ സംഗമത്തിലെ...

അയ്യപ്പ സംഗമത്തിലെ മുഖ്യമന്ത്രിയുടെ സംസാരം കപടഭക്തന്‍റേത്; തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയെന്ന് വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel
camera_alt

വി.ഡി. സതീശൻ

Listen to this Article

കോതമംഗലം: ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഉദ്ഘാടന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കപടഭക്തന്‍റെ രീതിയിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് വി.ഡി. സതീശൻ പറഞ്ഞു. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട്, പിണറായി വിജയന് ഒരിക്കലും യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞാണ് അദ്ദേഹം പ്രസംഗിച്ചത്.

ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്ന് പൊലീസിന്‍റെ സഹായത്തോടെ ചെയ്ത ക്രൂരകൃത്യങ്ങൾ മറച്ചുപിടിച്ചുകൊണ്ടാണ് അയ്യപ്പ സംഗമത്തിൽ പ്രസംഗിച്ചത്. ഭക്തിയുടെ പരിവേഷമായി പിണറായി മാറി.

കഴിഞ്ഞ ഒമ്പതര കൊല്ലമായി ശബരിമലയിൽ ഒരു വികസന പ്രവർത്തനവും നടത്താൻ തയാറാകാത്ത സർക്കാർ തെരഞ്ഞെടുപ്പിന്‍റെ സായാഹ്നത്തിൽ ജനങ്ങളെ കബളിപ്പിക്കാനായി ഇറങ്ങിയിരിക്കുകയാണ്. ശബരിമല വിഷയത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് സർക്കാറിന് മറുപടിയില്ല.

ശബരിമലയിൽ പിണറായി ഭരണകൂടം എന്താണ് ചെയ്തതെന്ന് ഭക്തർക്ക് അറിയാം. ഇക്കാര്യം വീണ്ടും ഓർമപ്പെടുത്താൻ അയ്യപ്പ സംഗമത്തിലൂടെ സാധിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കപട അയ്യപ്പ ഭക്തിയാണ്.

വർഗീയവാദികൾക്ക് ഇടം നൽകാൻ സർക്കാർ ചെയ്ത കാര്യമാണിത്. മറ്റുള്ളവരുടെ ഭക്തിയെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി. ഞങ്ങളുടെ വിശ്വാസത്തെ കുറിച്ച് പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഭക്തിയും വിശ്വാസവും എല്ലാ സ്വകാര്യം കാര്യമാണ്.

ഒമ്പതര വർഷമായി ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കിയില്ല. കഴിഞ്ഞ സർക്കാർ 112 ഹെക്ടർ വനഭൂമി വാങ്ങി വികസന പ്രവർത്തനങ്ങൾ തുടങ്ങിയതാണ്. അവിടെ ഇതുവരെ ഒന്നും ചെയ്തില്ല. ശബരിമലക്ക് എല്ലാ വർഷവും കൊടുക്കേണ്ട 82 ലക്ഷം രൂപ മൂന്നു വർഷമായിട്ട് കൊടുത്തിട്ടില്ല.

ശബരിമലക്ക് എല്ലാ വർഷവും 10 കോടി രൂപ കൊടുക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കൊടുത്തില്ല. കവനന്‍റ് പ്രകാരം കൊടുക്കേണ്ട 82 ലക്ഷം രൂപ പോലും കൊടുത്തിട്ടില്ല. ശബരിമലയിലെ സാനിറ്റേഷൻ സൊസൈറ്റിക്ക് 50 ശതമാനം വീതം ദേവസ്വം ബോർഡും സർക്കാരും പണം കൊടുത്തിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

അതേസമയം, ശബരിമലയിലേത് മതാതീത ആത്മീയതയാണെന്ന് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ട്. അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണ്. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിക്ഷിപ്ത താൽപര്യക്കാർ സംഗമം തടയാൻ എല്ലാ ശ്രമവും നടത്തി. സുപ്രീംകോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞു. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ട്. യഥാർഥ ഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ല.

ക്ഷേത്ര വരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പണമെടുക്കുന്നില്ല. ദേവസ്വം ബോർഡിന് സർക്കാർ പണം നൽകുന്നുണ്ട്. പണം കൊടുക്കുന്നത് കാണാതെ, കൊണ്ടു പോകുന്നുവെന്നാണ് പ്രചാരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ത​ത്ത്വ​മ​സി, ശ്രീ​രാ​മ സാ​കേ​തം, ശ​ബ​രി എ​ന്നീ വേ​ദി​ക​ളി​ലാ​യി ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍, ആ​ത്മീ​യ ടൂ​റി​സം സ​ര്‍ക്യൂ​ട്ട്, ശ​ബ​രി​മ​ല​യി​ലെ ആ​ള്‍ക്കൂ​ട്ട നി​യ​ന്ത്ര​ണ​വും ത​യാ​റെ​ടു​പ്പു​ക​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഒ​രേ സ​മ​യം ച​ര്‍ച്ച ന​ട​ക്കുക.

ര​ണ്ട് മു​ത​ല്‍ വി​ജ​യ് യേ​ശു​ദാ​സ് ന​യി​ക്കു​ന്ന അ​യ്യ​പ്പ ഗാ​ന​ങ്ങ​ള്‍ കോ​ര്‍ത്തി​ണ​ക്കി​യ സം​ഗീ​ത പ​രി​പാ​ടി​യു​മു​ണ്ടാ​കും. 3.20ന് ​ച​ര്‍ച്ച​ക​ളു​ടെ സ​മാ​ഹ​ര​ണ​വും തു​ട​ര്‍ന്ന് പ്ര​ധാ​ന വേ​ദി​യി​ല്‍ സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. ഇ​തി​നു​ശേ​ഷം പ്ര​തി​നി​ധി​ക​ള്‍ ശ​ബ​രി​മ​ല ദ​ര്‍ശ​നം ന​ട​ത്തും.

അതേസമയം, ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ മാ​ത്രമാണ് പങ്കെടുക്കുന്നത്. മ​റ്റ്​ സം​സ്ഥാ​ന മ​ന്ത്രി​മാ​രൊ​ന്നും എ​ത്തിയിട്ടില്ല. ക​ർ​ണാ​ട​ക, ഡ​ൽ​ഹി, തെ​ല​ങ്കാ​ന ആ​​​​​​ന്ധ്ര സ​ർ​ക്കാ​റു​ക​ളെ​യാ​ണ്​​ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​ധാ​ന​മാ​യി ക്ഷ​ണി​ച്ച​ത്. ഇ​വ​രൊ​ന്നും ക്ഷ​ണം സ്വീ​ക​രി​ച്ചി​ല്ല.

ശ​ബ​രി​മ​ല​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​​ ദേ​വ​സ്വം ​ബോ​ർ​ഡ്​ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗ​മ​ത്തി​ലാ​ണ്​ ഭ​ക്​​ത​ർ ഏ​റെ​യെ​ത്തു​ന്ന മ​റ്റ്​ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ളി​ല്ലാ​ത്ത​ത്. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ എ​ത്തി​ല്ലെ​ങ്കി​ലും ഇ​വി​ടെ​നി​ന്നെ​ല്ലാം ഭ​ക്​​ത​രു​ണ്ടാ​കു​മെ​ന്നാണ്​ ദേ​വ​സ്വം​ ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റ്​ പ​റ​ഞ്ഞത്.

ബോ​ർ​ഡി​ന്​ രാ​ഷ്ട്രീ​യ​മി​ല്ല. വി​ക​സ​നം മാ​ത്രം ല​ക്ഷ്യ​മി​ട്ടാ​ണ്​ സം​ഗ​മം. അ​തി​നാ​ലാ​ണ്​ രാ​ഷ്ട്രീ​യം പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, മ​റ്റ്​ സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ൾ എ​ത്താ​ത്ത​തി​ന്​ പി​ന്നി​ൽ രാ​ഷ്ട്രീ​യ ച​ര​ടു​വ​ലി​ക​ൾ ന​ട​ന്ന​താ​യും ബോ​ർ​ഡ്​ സം​ശ​യി​ക്കു​ന്നു​ണ്ട്.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന്​ വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക 10 അം​ഗ സം​ഘമാണ്. പ്ര​ധാ​ന വേ​ദി​യാ​യ ത​ത്ത്വ​മ​സി​യി​ൽ ന​ട​ക്കു​ന്ന ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ച​ര്‍ച്ച​യി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങി​ലെ പ്ര​ഫ. ബെ​ജെ​ന്‍ എ​സ്. കോ​ത്താ​രി, മു​ൻ ചീ​ഫ്‌ സെ​ക്ര​ട്ട​റി ഡോ. ​കെ. ജ​യ​കു​മാ​ർ, ഡോ. ​പ്രി​യാ​ഞ്ജ​ലി പ്ര​ഭാ​ക​ര​ൻ(​ശ​ബ​രി​മ​ല മാ​സ്‌​റ്റ​ർ പ്ലാ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി) എ​ന്നി​വ​രാ​ണ് പാ​ന​ലി​സ്റ്റു​ക​ള്‍.

ആ​ത്മീ​യ ടൂ​റി​സം സ​ര്‍ക്യൂ​ട്ട് സെ​ഷ​ന്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ടി.​കെ.​എ. നാ​യ​ര്‍, കേ​ര​ള ടൂ​റി​സം സെ​ക്ര​ട്ട​റി കെ. ​ബി​ജു, കേ​ര​ള ട്രാ​വ​ല്‍മാ​ര്‍ട്ട് സ്ഥാ​പ​ക​ന്‍ എ​സ്. സ്വാ​മി​നാ​ഥ​ന്‍, സോ​മ​തീ​രം ആ​യു​ര്‍വേ​ദ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ബേ​ബി മാ​ത്യു എ​ന്നി​വ​രാ​ണ് പാ​ന​ലി​സ്റ്റു​ക​ള്‍.

മൂ​ന്നാ​മ​ത്തെ വേ​ദി​യാ​യ ശ​ബ​രി​യി​ല്‍ ആ​ള്‍ക്കൂ​ട്ട നി​യ​ന്ത്ര​ണ​വും ത​യാ​റെ​ടു​പ്പു​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​ഷ​ന്‍ ന​ട​ക്കും. മു​ന്‍ ഡി.​ജി.​പി ജേ​ക്ക​ബ് പു​ന്നൂ​സ്, എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്ത്, ആ​ല​പ്പു​ഴ ടി.​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ബി. പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പാ​ന​ലി​സ്റ്റു​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayyappa sangamamPinarayi VijayanSabarimalaVD SatheesanLatest News
News Summary - The Pinarayi's speech at the Ayyappa Sangam is that of a hypocrite
Next Story