മ്ലേച്ഛമായ ധാർമികതയാണ് പിണറായി സർക്കാർ തുടരുന്നത് -ഡോ.കെ.പി. കണ്ണൻ
text_fieldsതിരുവനന്തപുരം: മ്ലേച്ഛമായ ധാർമികതയാണ് പിണറായി സർക്കാർ തുടരുന്നതെന്ന് സാമ്പത്തിക പണ്ഡിതൻ ഡോ.കെ.പി. കണ്ണൻ. സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കേഴിസിന്റെസമരത്തിന് ഐക്യദാർഢ്യം പ്രഖാാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഇപ്പോൾ മുന്നോട്ട് വെക്കുന്നത് അറപ്പുളവാക്കുന്ന ധാർമ്മികതയാണ്.
സമൂഹിക സുരക്ഷയിൽ കേരളം മുന്നിലാണെന്ന് സ്ഥാനത്തും അസ്ഥാനത്തും പറയുന്നവർ ആ സംവിധാനത്തെ പിടിച്ച് നിർത്തുന്നത് ബഹുഭൂരിപക്ഷം സ്ത്രീകളുടെ അധ്വാനത്തിലൂടെയാണെന്ന കാര്യം മറക്കരുത്. മുപ്പതിനായിരത്തോളം ആശാ വർക്കർമാരാണ് കേരളത്തുള്ളതെന്നാണ് ഒദ്യോഗികകണക്ക്. ആശമാർ പ്രതിമാസം ചോദിക്കുന്നത് 21,000 രൂപയാണ്. 11000 രുപ വർധവ് വരുത്തിയാൽ ഒരു വർഷത്തേക്ക് സർക്കാരിന് അധിക ചെലവായി വേണ്ടത് 396 കോടി രൂപയാണ്.
ആ പണം ഉണ്ടാക്കാൻ വലിയ പാടൊന്നമില്ല. സംസ്ഥാന സർക്കാർ ഒരു വർഷം 1,25,000 കോടി രൂപ ചെലവഴിച്ച ബജറ്റാണ് കഴിഞ്ഞ വർഷത്തേത്. മന്ത്രി കെ.എൻ ബാലഗോപാൽ 2022-23ൽ നികുതിയും നികുതി ഇതര വരുമാനവും കൂടി പിരിച്ചത് സംസ്ഥാന വരുമാനത്തിന്റെ 8.5 ശതമാനമാണ്. ഓരോ 100 രൂപക്കും 8.50 രൂപയാണ് റവന്യൂ തനത് വരുമാനം. അതിന് തൊട്ടുത്ത വർഷം 7.9 രൂപയായി കുറഞ്ഞു. തുടർന്നു 2024-25ൽ അത് 7.80 രൂപയായി കുറഞ്ഞു.
സംസ്ഥാനം 8.50 രൂപയെങ്കിലും പിരിച്ചിരുന്നുവെങ്കിൽ 9,000 കോടി രൂപ സംസ്ഥാനത്തിന് ഇന്നത്തെ ബജറ്റിൽ അധികം കിട്ടുമായിരുന്നു. അതിന്റെ കാരണം 80 പൈസ പിരിക്കാതെ പോയി. ഇത് ഏതാണ്ട് 9000 കോടി വരും. 9,000 കോടിയിൽനിന്ന് 396 കോടി കൊടുക്കുകയെന്നാൽ 4.5 ശതമാനാണ്. പൈസ ഇല്ല എന്നുള്ളതല്ല പ്രശ്നം. പിരിക്കേണ്ട നികുതി സർക്കാർ പിരിക്കുന്നില്ല എന്നതാണ് പ്രശ്നം.
സർക്കാർ ഏതു കാര്യവും ചെയ്യുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നത് പൊതു ധാർമികതയിൽ ഊന്നി പ്രവർത്തിക്കുമെന്നാണ്. രണ്ട് ദിവാസം മുമ്പ് പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം ഒരുലക്ഷത്തിലധികം വർധിപ്പിച്ചു. ഇവർക്ക് അധികമായി കിട്ടുന്നത് ഒരു ലക്ഷത്തി രണ്ടായിരം രൂപയാണ്. ഇതുണ്ടെങ്കിൽ ഒമ്പത് ആശാ വർക്കർമാർക്ക് 11,000 രൂപയുടെ വർധന കൊടുക്കാം. ഒരു വർഷം കണക്കാക്കിയാൽ 2,300 ആശമാർക്ക് 11,000 കൊടുക്കാം. 20 പി.എസ്.സി അംഗങ്ങളുടെ ശമ്പള വർധന 2,300 ആശമാരുടെ ശമ്പള വർധനക്ക് തുല്യമാണ്. ഇവിടെ പൊതുമര്യാദ സർക്കാർ പാലിക്കുന്നല്ലെന്നും കെ.പി കണ്ണൻ പറഞ്ഞു.
കേരള വികസനത്തെക്കുറിച്ച് വളരെയേറെ പഠനങ്ങൾ നടത്തിയ സ്ഥാപനമാണ് സി.ഡി.എസ്. ഇന്നതതെ സാമ്പത്തിക പണ്ഡിതരുടെ ഗുരുവാണ് ഡോ.കെ.എൻ. രാജ്. അദ്ദേഹം കേരള വികസനത്തെക്കുറിച്ച് ആദ്യം പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വദ്യാഭ്യാസവും അവർ വിദ്യാഭ്യാസം നേടിയെടുത്ത് തീരുമാനവുമാണ് കേരള മോഡൽ എന്നാണ്. വിദ്യാഭ്യാസമുള്ള സ്ത്രീകളാണ് അവർക്ക് എത്ര കുട്ടികൾ വേണമെന്ന് തീരുമാനിച്ചത്.
അതിനാലാണ് നമുക്ക് ജനസംഖ്യ നിയന്ത്രണം ഇന്ത്യ നേടുന്നതിന് 30 വർഷം മുമ്പ് നേടാൻ കഴിഞ്ഞത്. കേരള മോഡലിന്റെ രണ്ട് പ്രധാന നേട്ടം വിദ്യാഭ്യാസവും ആരോഗ്യവുമാണ്. ഈ രണ്ട് മേഖലകളിലും അടിസ്ഥാനതലമുതൽ അതിന് മേലെ വരെ ജോലി ചെയ്യുന്നതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.
നമ്മുടെ അയൽ രാജ്യത്തെ വിപ്ലവ നേതാവ് പറഞ്ഞത് ഈ ആകാശത്തെ പിടിച്ചു നിർത്തുന്നതിൽ പാതി ശക്തി സ്തീകളുടേതാണെന്നാണ്. മാവോ അങ്ങനെ പറയാൻ കാരണം അന്നത്തെ ചൈനയിലെ മൂരാച്ചി പുരുഷന്മാരെ ഒന്ന് ഉണർത്താൻ വേണ്ടിയുള്ള സൂത്രപ്പണിയാണ്. അതിന്റെ പ്രത്യാഘാതം വളരെ വലുതായി അനുഭവപ്പെട്ടു.
ഇന്ന് ചൈനയിൽ സ്ത്രീകളുടെ വിദ്യാഭ്യാസം മത്രമല്ല തൊഴിൽ പങ്കാളിത്തവും നമ്മുടെ ഇന്ത്യയിലേക്കാൾ ഇരട്ടിയാണ്. ഈ പ്രശ്നം തരിച്ചറിയുകയും സമൂഹത്തിന്റെ പകുതിയോളം വരുന്ന ജനതയെ ഒപ്പം കൂട്ടി മൂന്നോട്ട് പോകണമെന്ന ചരിത്രപരമായ സന്ദേശമാണ് ഈ മുദ്രാവാക്യത്തിലൂടെ അവർക്ക് മനസിലായത്. നമ്മുടെ കാര്യത്തിൽ ഈ സന്ദേശം ഇപ്പോഴും മനസിലായിട്ടില്ല. കേരളത്തിന്റെ കാര്യത്തിൽ ഏറ്റവും അടത്തട്ടിൽ അഞ്ച് വയസുവരെയുള്ള പരിപാലനം, ആരോഗ്യരംഗത്തെ അടിസ്ഥാനപരമായ പ്രവർത്തനം നടത്തുന്ന ആശാ വർക്കേഴ്സ്, സ്കൂളുകളിൽ ഉച്ചഭക്ഷണം വെച്ച് കൊടുക്കുന്നവർ, തൊഴിലുറപ്പ് പദ്ധതിയിൽ പാങ്കാളികളായവർ (330 രൂപ വേതനം വാങ്ങുന്നവർ), അംഗവൈകല്യം ബാധിച്ച കുട്ടികളുടെ സ്കൂളുകൾ നടത്തുന്നവർ, ആയമാരും ടിച്ചർമാരും ആയി പ്രവർത്തിക്കുന്നവർ എല്ലാംവരും സ്ത്രീകളാണെന്ന കാര്യം സർക്കാർ മറക്കരുതെന്നും കെ.പി കണ്ണൻ പറഞ്ഞു.
മന്ത്രിമാർക്ക് കാർ വാങ്ങാൻ നീക്കിവെച്ചത് മൂന്ന് കോടി രൂപയാണ്. ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് വരെ ഇന്നോവയിലാണ്. സോഷ്യലിസ്റ്റ് കേരളത്തിൽ പൊതു അധികാരികൾ ജപ്പാന്റെ ഇന്നോവയിൽ കുറഞ്ഞ കാറിൽ സഞ്ചരിക്കില്ല. ഇത് അധാർമികതയാണ്. സാമ്പത്തിക അസമത്വം കൂടുന്ന തരത്തിലാണ് നമ്മളുടെ സഞ്ചാരം. സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് അടിത്തറായ സ്ത്രീകളാണ് ആശമാർ. സർക്കാരിന്റെ അശ്ലീല ധാർമികതക്ക് എതിരെയാണ് ആശമാരുടെ സമരമെന്നും കെ.പി കണ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

