Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടിയേരിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
പി കെ സുരേഷ്
ചെങ്ങന്നൂർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച തിരുവവണ്ടൂർ ഇരമല്ലിക്കര പ്ലാവുനിൽക്കുന്നതിൽ പി. കെ. സുരേഷിനെ (48) ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു.
ആദരാഞ്ജലികൾ അർപ്പിച്ച് പ്രസിദ്ധപ്പെടുത്തിയ ചിത്രത്തിനൊപ്പം അപകീർത്തികരവും അപമാനകരവുമായ വാചകങ്ങൾ ചേർത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു വെന്നു കാട്ടി സി.പി. എം തിരുവണ്ടൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ഷാജി കുതിരവട്ടം ചെങ്ങന്നൂർ സി.ഐയ്ക്ക് പരാതി നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

