എൽ.ഡി.എഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തും -എം.വി. ഗോവിന്ദൻ
text_fieldsകണ്ണൂർ: എൽ.ഡി.എഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം വികസനത്തെക്കുറിച്ച് പറയാൻ കഴിയാത്തത്. വൻ ഭൂരിപക്ഷം നൽകി ജനങ്ങൾ എൽ.ഡി.എഫിനെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ കോൺഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോൺഗ്രസ് പുറത്തുവിട്ടത്. ബി.ജെ.പി കള്ള പണം ഉപയോഗിച്ച് വലിയ രീതിയിൽ വോട്ട് വാങ്ങാൻ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാർഥിക്കൊപ്പം പോയി പണം നൽകുന്നത് കേരളത്തിൽ കേട്ടുകൾവി ഇല്ലാത്തതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വയനാട് പുനരധിവാസത്തിൽ കോൺഗ്രസുകാരെ പോലും ഞെട്ടിക്കുന്ന കണക്കാണ് കോൺഗ്രസ് പുറത്ത് വിട്ടതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. വികസനത്തെ എതിർത്ത ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നിലപാടിനെ ജനങ്ങൾ വിചാരണ ചെയ്യുന്നു. ബി.ജെ.പി കള്ള പണം ഉപയോഗിച്ച് വലിയ രീതിയിൽ വോട്ട് വാങ്ങാൻ നടത്തിയ ശ്രമമാണ് കാണുന്നത്. സ്ഥാനാർഥിക്കൊപ്പം പോയി പണം നൽകുന്നത് കേരളത്തിൽ കേട്ടുകൾവി ഇല്ലാത്തതാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് രേഖപ്പെടുത്താനെത്തി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. ധർമടം മണ്ഡലത്തിലെ പിണറായിയിലെ ആർ.സി അമല മേസിസ് സ്കൂളിലെ 194-ാം ബൂത്തിലേക്കാണ് മുഖ്യമന്ത്രിയും കുടുംബവും വോട്ട് രേഖപ്പെടുത്താനായി എത്തിയത്. ഇതേ മണ്ഡലത്തിലെ 193-ാം നമ്പർ ബൂത്ത് നേരത്തെ പണി മുടക്കിയിരുന്നു. കണ്ണൂർ ജില്ല സി.പി.എം സെക്രട്ടറി കെ.കെ. രാഘേഷും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും മകൾ വീണ വിജയനും മറ്റ് നേതാക്കളും സഹ പ്രവർത്തകരും മുഖ്യമന്ത്രിക്കൊപ്പം വോട്ട് ചെയ്യാനായി പിണറായിയിലെ ബൂത്തിൽ എത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കുടുംബവും പറവൂരിലെ ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ എത്തി നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്നു. കൂടാതെ നേമത്ത് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ: കെ.എസ്. ശബരിനാഥ്, എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവകുട്ടി, എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ എന്നിവരും വോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ നീണ്ടനിരയുണ്ടായിരുന്ന നേമത്തെ ബൂത്തിൽ അരമണിക്കൂറോളും വാരി നിന്നാണ് മലയത്തിലെ മെഗാസ്റ്റാർ മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റുകൾ നേടുമെന്ന് വി.ഡി. സതീശനും, കേരളത്തിൽ യു.ഡി.എഫ് തരംഗമാണെന്ന് വോട്ട് ചെയ്ത ശേഷം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂർ മണ്ഡലത്തിലെ ബൂത്തിൽ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

