Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
pinarayi
cancel
Homechevron_rightNewschevron_rightKeralachevron_rightഅർത്ഥശൂന്യമായ...

അർത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്‍റെ വികസനത്തിനൊപ്പമാണ്​ ജനം -മുഖ്യമന്ത്രി

text_fields
bookmark_border

തിരുവനന്തപുരം: ജനങ്ങൾക്ക്​ താൽപ്പര്യം അർത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്‍റെ വികസനത്തിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ​. രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്‍റെ സമാധാനപരാമയ ജീവിതമാണ്​ ജനങ്ങൾ ആഗ്രഹിക്കുന്നത്​. അതിന്​ ആര്​ സന്നദ്ധമാകുന്നുവോ അവർക്കൊപ്പമായിരിക്കും ജനങ്ങളെന്നാണ്​​ ഈ തെരഞ്ഞെടുപ്പ്​ ഓർമിപ്പിച്ചത്​.

ജാതി, മത വർഗീയ വിഭാഗീതയകൾ​ വലിയതോതിൽ കുത്തിപ്പൊക്കി തങ്ങളുടെ ഇംഗിതങ്ങൾ നടപ്പാക്കാൻ ശ്രമിച്ചാൽ അതിനൊപ്പം നിൽക്കാൻ ജനം തായാറാകില്ല. ജനങ്ങളും സർക്കാറും തമ്മിലെ പാരസ്​പര്യമാണ്​ തുടർഭരണത്തിലേക്ക്​ നയിച്ചത്​. ജനങ്ങളുടെ പരിപൂർണ പങ്കാളിത്തത്തോടെയാണ്​ ഓരോ പ്രതിസന്ധിയെയും കേരളം മറികടന്നത്​. അതാണ്​ അനന്യമായ വികസനകുതിപ്പിന്​ കാരണം​.

മുൻകാല ഇടതുപക്ഷ സർക്കാറുകൾ കൊണ്ടുവന്ന നവീന പദ്ധതികൾ ഭരണമാറ്റത്തോടെ ഇല്ലാതാവുകയാണ്​ ചെയ്യാറ്​. അതിനാണ്​ ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്​. സമുജ്ജ്വലമായ പുതിയ തുടക്കമാണിത്​. കേരളത്തിന്​ മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്​ടിയുള്ള ഇടപെടലുകാളണ്​ കഴിഞ്ഞ അഞ്ച്​ വർഷം സർക്കാർ നടത്തിയത്​.

മുൻ ഇടതുപക്ഷ സർക്കാറുകൾ സൃഷ്​ടിച്ച അടിത്തറയിൽനിന്നുകൊണ്ട്​​ വികസനങ്ങൾ നടപ്പാക്കാനും പ്രതിസന്ധികളെ മറികടക്കാനുമാണ്​ ശ്രമിക്കുന്നത്​. കാർഷിക, വ്യവസായ മേഖലകളുടെ ഉന്നമനം, പരമ്പരാഗത മേഖലയുടെ സംരക്ഷണം, പശ്ചാത്തല സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണം തുടങ്ങിയവ ​പ്രകടന പത്രികയിൽ ഉൾപ്പെട്ടിരുന്നു. പൊതുവിദ്യാഭ്യാസ വികസനവും പൊതുസംവിധാനങ്ങളുടെ നവീകരണവും പ്ര​േത്യക അജണ്ടയായി തന്നെ ഏറ്റെടുത്തു. ഈ ഇടപെടലുകൾ കേരളത്തിന്‍റെ വികസന രംഗത്ത്​ വലിയ കുതിപ്പാണ്​ ഉണ്ടാക്കിയത്​. പ്രോഗ്രസ്​ റിപ്പോർട്ട്​ രാജ്യത്തിന്​ ആകെ മാതൃകയായി മാറി.

മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ്​ ലൈൻ, ദേശീയപാത വികസനം, വൈദ്യുത പ്രസരണം എന്നിവ യാഥാർഥ്യമാക്കി. ഓഖിയും നിപയും വിഷമിപ്പിച്ച ദുരന്തങ്ങളായിരുന്നു. അതിനെയും രണ്ട്​ പ്രളയത്തെയും മറികടക്കാനായി. മഹാമാരിയെ മികച്ചരീതിയിൽ പ്രതിരോധിച്ച്​​ മുന്നോട്ടുപോവുകയാണ്​.

ലോക്​ഡൗൺ പോലുള്ള പ്രതിരോധ സംവിധാനങ്ങളെ തുടർന്ന്​ സ്വാഭവികമായും ജനജീവിതം താളംതെറ്റും. അത്​ മറികടക്കാൻ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. 20,000 കോടി രൂപയുടെ പാക്കേജ്​ വഴി ഉൽപ്പാദന മേഖല ശക്​തിപ്പെടുത്തി തൊഴിലില്ലാഴ്​മ പരിഹരിക്കാനുള്ള പദ്ധതികൾ രുപം നൽകി.

മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും അടിയുറച്ച പാരമ്പര്യം സംരക്ഷിക്കാൻ​ സർക്കാർ ശക്​തമായി ഇടപെട്ടു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന്​ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വർഗീയ സംഘർഷങ്ങൾ ആളിപ്പടർന്നപ്പോഴും മതസൗഹാർദത്തിന്‍റെ നാടായി കേരളം മാറി എന്നത്​ പ്രധാന നേട്ടമാണ്​. പ്രകടന പത്രികയിലെ 600ൽ 580 പദ്ധതികളും നടപ്പാക്കിയത്​ പലവിധ ​പ്രതിസന്ധികളെ മറികടന്നാണ്​. ഈ നേട്ടങ്ങളെ തമസ്​കരിക്കാൻ പലവിധ പ്രവർത്തനങ്ങൾ നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldf governmentPinarayi VijayanPinarayi Vijayan
News Summary - The people and the Chief Minister are with the development of the country and not in meaningless controversies
Next Story