Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരക്കിൽ ‘ശ്വാസം...

തിരക്കിൽ ‘ശ്വാസം മുട്ടി’ യാത്രക്കാർ, അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു

text_fields
bookmark_border
തിരക്കിൽ ‘ശ്വാസം മുട്ടി’ യാത്രക്കാർ, അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു
cancel
camera_alt

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: പാ​ത അ​റ്റ​കു​റ്റ​പ്പ​ണി​യി​ൽ ട്രെ​യി​നു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ വൈ​കു​ന്ന​തോ​ടെ ദു​രി​ത​ത്തി​ൽ വ​ല​ഞ്ഞ് യാ​ത്ര​ക്കാ​ർ. ട്രെ​യി​നി​ലെ തി​ര​ക്ക് യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ത്തി​ലേ​ക്കും അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ച് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ടു​ന്ന​തി​ലേ​ക്കും സ്ഥി​തി​ഗ​തി​ക​ളെ​ത്തി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മം​ഗ​ള എ​ക്സ്പ്ര​സ് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ഉ​ട​നെ​യാ​ണ് യാ​ത്ര​ക്കാ​ർ ച​ങ്ങ​ല വലിച്ച് ട്രെ​യി​ൻ നി​ർ​ത്തി​ച്ച​ത്.

തി​ര​ക്കു കാ​ര​ണം എ​സ് ഫോ​ർ കോ​ച്ചി​ൽ ക​യ​റി​യ അ​ൺ റി​സ​ർ​വ്ഡ് യാ​ത്ര​ക്കാ​രും റി​സ​ർ​വ്ഡ് യാ​ത്ര​ക്കാ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​വ​രെ ഇ​റ​ക്കി​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യാ​ത്ര​ക്കാ​രി​ൽ ആ​രോ ച​ങ്ങ​ല വ​ലി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ എ​ടു​ത്ത് ര​ണ്ടാം ഗേ​റ്റ് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​പാ​യ​ച്ച​ങ്ങ​ല വ​ലി​ച്ചി​രു​ന്നു. 15 മി​നി​റ്റോ​ളം പി​ടി​ച്ചി​ട്ട ശേ​ഷ​മാ​ണ് ഇ​വി​ടെ നി​ന്നു ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്.

റെ​യി​ൽ ക്രോ​സി​ങ്ങി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട​തോ​ടെ ഇ​രു ഭാ​ഗ​ത്തേ​ക്കു​മു​ള്ള റോ​ഡ് ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. കോ​യ​മ്പ​ത്തൂ​ർ -ക​ണ്ണൂ​ർ ട്രെ​യി​ൻ സ​ർ​വീ​സ് റ​ദ്ദാ​വു​ക​യും മം​ഗ​ള വൈ​കി​യെ​ത്തു​ക​യും ചെ​യ്ത​തോ​ടെ കോ​ഴി​ക്കോ​ട് റെ​യി​ൽ സ്റ്റേ​ഷ​നി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​യി​രു​ന്നു. ഇ​തു കാ​ര​ണം റി​സ​ർ​വ് ചെ​യ്യാ​ത്ത യാ​ത്ര​ക്കാ​ർ റി​സ​ർ​വ് കം​പാ​ർ​ട്ട്മെ​ന്റി​ൽ ക​യ​റി​പ്പ​റ്റി.

ജ​ന​റ​ൽ കോ​ച്ചി​ൽ ക​യ​റി​പ്പ​റ്റാ​ൻ ക​ഴി​യാ​ത്ത വി​ധം തി​ര​ക്കാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode railway stationTrainssuffocation
News Summary - The passengers 'suffocated' in the rush, pulled the chain and stopped the train
Next Story