Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കിന്​...

ബൈക്കിന്​ പിന്നിലിരുന്ന യാത്രക്കാരന് ഹൃദയാഘാതം; റോഡിൽ​ തെറിച്ചു വീണു, യുവാവ് ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
Bike Rider Heart Attack
cancel
camera_alt

കട്ടപ്പന-വെള്ളയാംകുടി റോഡിൽ ബൈക്കിൽനിന്ന് സഹയാത്രികൻ ഹൃദയാഘാതത്തെ തുടർന്ന് തെറിച്ചുവീഴുന്ന സി.സി ടി.വി ദൃശ്യം

കട്ടപ്പന: ബൈക്കിന്​ പിന്നിലിരുന്ന യാത്രക്കാരൻ ഹൃദയാഘാതത്തെ തുടർന്ന്​ റോഡിലേക്ക് തെറിച്ചുവീണ്​ ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി അജോമോനാണ്​ (34) വീണ്​ പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ അടിമാലി-കുമളി ദേശീയപാതയിൽ വെള്ളയാംകുടി ജങ്​ഷന് സമീപമായിരുന്നു​ അപകടം​. സുഹൃത്തിന്‍റെ പിന്നിലിരുന്ന അജോ മോന്​ ബൈക്ക് ഓടിക്കൊണ്ടിരിക്കെയാണ്​ ഹൃദയാഘാതമുണ്ടായത്​.

അപകടം കണ്ട് എത്തിയവർ ഉടൻ​ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അജോമോൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heart attackbike riderLatest News
News Summary - The passenger behind the bike suffered a heart attack in Idukki
Next Story