Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരട്ടക്കൊല:...

ഇരട്ടക്കൊല: അറസ്​റ്റിലായവരുടെ പങ്കാളിത്തം ഇങ്ങനെ

text_fields
bookmark_border
ഇരട്ടക്കൊല: അറസ്​റ്റിലായവരുടെ പങ്കാളിത്തം ഇങ്ങനെ
cancel
camera_alt

ഹഖ്‌ മുഹമ്മദിന് അന്ത്യചുംബനം നൽകുന്ന മകൾ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ അറസ്​റ്റിലായ നാല്​ പേരും ഗൂഡാലോചനയിലും മുഖ്യപ്രതികളെ സഹായിക്കുന്നതിലും പ​ങ്കെടുത്തിരുന്നതായി പൊലീസ്​. ഷജിത്ത്​​​, നജീബ്​, അജിത്​, സതി എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവർ ആരും കൊലപാതകത്തിൽ നേരിട്ട്​ പ​ങ്കെടുത്തിട്ടില്ല.


അറസ്​റ്റിലായവർക്ക്​ കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച്​ പൊലീസ്​ വെളിപ്പെടുത്തുന്നത്​ ഇങ്ങനെ:

ഷജിത്ത്​: കോൺഗ്രസ്​ പ്രവർത്തകൻ. കൊലപാതകികൾക്ക്​ ആവശ്യമായ സഹായം നൽകി. ഗൂഡാലോചനയിൽ പങ്കാളിത്തം. ഒരു വർഷത്തിലേറെയായി പ്രദേശത്ത്​ നിലനിൽക്കുന്ന കോൺഗ്രസ്​ -സി.പി.എം സംഘർഷത്തിൽ പങ്ക്​. രണ്ടുമാസം മുമ്പ്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ ഫൈസലിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി. വീട്​ വളഞ്ഞ്​ ഇന്നലെ ഉച്ചക്ക്​ അറസ്​റ്റ്​ ചെയ്​തു.

നജീബ്​: കോൺഗ്രസ്​ പ്രവർത്തകൻ. കൊലപാതകികൾ സംഭവസ്​ഥലത്തെത്തിയത്​ ഇയാളുടെ ബൈക്കിൽ. കൊലപാതകത്തെ കുറിച്ച്​ നജീബിന്​ അറിവുണ്ടായിരുന്നതായി പൊലീസ്​. കൃത്യത്തിൽ പ​ങ്കെടുത്തവരെ രക്ഷപ്പെടുത്താൻ ഇയാൾ സഹായിച്ചതായും കണ്ടെത്തി.

അജിത്ത്​: കോൺഗ്രസ്​ പ്രവർത്തകൻ. ​ക്വ​ട്ടേഷൻ സംഘാംഗം. ഗൂഡാലോചനയിലും ആയുധം സംഘടിപ്പിക്കുന്നതിലും പങ്ക്​.

സതി: കോൺഗ്രസ്​ പ്രവർത്തകൻ. ഗൂഡാലോചനയിൽ പങ്ക്​. രക്ഷപ്പെടാൻ ജില്ല വിടുന്നതിനിടെ ചിറയിൻകീഴിൽ​ വെച്ച്​ അറസ്​റ്റിലായി.


കൊലപാതകത്തിൽ നേരിട്ട്​ പ​ങ്കെടുത്തവരാണ്​ ഇനി അറസ്​റ്റിലാകാനുള്ളത്​. ഇതിൽ സജീവ്​, സനൽ​, അൻസാർ, ഉണ്ണി എന്നിവരാണ്​ മുഖ്യപ്രതികൾ. ഇവരിൽ സജീവും സനലും പൊലീസ്​ കസ്​റ്റഡിയിലുള്ളതായാണ്​ സൂചന. ഉച്ച​യോടെ ഇവരുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയേക്കും. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressdyficpmVenjaramoodu Murder
Next Story