Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്തരവ്​ പാലിച്ചില്ല;...

ഉത്തരവ്​ പാലിച്ചില്ല; ഫോർട്ട്​കൊച്ചി ആർ.ഡി.ഒക്ക്​ 10,000 രൂപ പിഴയിട്ട്​ ​ഹൈകോടതി

text_fields
bookmark_border
ഉത്തരവ്​ പാലിച്ചില്ല; ഫോർട്ട്​കൊച്ചി ആർ.ഡി.ഒക്ക്​ 10,000 രൂപ പിഴയിട്ട്​ ​ഹൈകോടതി
cancel

കൊ​ച്ചി: ഹൈ​കോ​ട​തി ഉ​ത്ത​ര​വും അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഓ​ഫി​സി​ന്റെ നി​ർ​ദേ​ശ​വും പാ​ലി​ക്കാ​തി​രു​ന്ന ഫോ​ർ​ട്ട്​​കൊ​ച്ചി ആ​ർ.​ഡി.​ഒ പി. ​വി​ഷ്‌​ണു​രാ​ജി​ന്റെ ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ ഹൈ​കോ​ട​തി, ഏ​ഴു ദി​വ​സ​ത്തി​ന​കം ആ​ർ.​ഡി.​ഒ 10,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ഉ​ത്ത​ര​വി​ട്ടു. പി​ഴ​ത്തു​ക കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യി​ൽ അ​ട​ക്ക​ണം. ഒ​രു​കാ​ര​ണ​വ​ശാ​ലും സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ​നി​ന്ന് ഇ​തി​നാ​യി പ​ണം വി​നി​യോ​ഗി​ക്ക​രു​തെ​ന്നും ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഭൂ​മി​ത​രം മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

എ​റ​ണാ​കു​ളം ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ കെ.​എ. സ​ത്താ​ർ ഭൂ​മി ത​രം മാ​റ്റാ​ൻ 2017ൽ ​ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ ര​ണ്ടു മാ​സ​ത്തി​ന​കം ഉ​ത്ത​ര​വി​റ​ക്കാ​ൻ 2021ൽ ​ഹൈ​കോ​ട​തി ആ​ർ.​ഡി.​ഒ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് കാ​ണി​ച്ച് ഹ​ര​ജി​ക്കാ​ര​ൻ വീ​ണ്ടും ഹൈ​കോ​ട​തി​യി​ലെ​ത്തി. ഇ​തി​ൽ ഹൈ​കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടും ആ​ർ.​ഡി.​ഒ ന​ൽ​കി​യി​ല്ല. അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ (എ.​ജി) ഓ​ഫി​സി​ൽ​നി​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ​ർ.​ഡി.​ഒ ന​ൽ​കി​യി​ല്ലെ​ന്ന് ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ആ​ർ.​ഡി.​ഒ​യെ ഹൈ​കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. ഹ​ര​ജി​ക്കാ​ര​ന്റെ കേ​സി​ൽ 14 ദി​വ​സ​ത്തി​ന​കം ആ​ർ.​ഡി.​ഒ ഉ​ത്ത​ര​വി​റ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ.​ജി ഓ​ഫി​സി​ൽ​നി​ന്ന് പ​ല​കു​റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ത്ത ആ​ർ.​ഡി.​ഒ​യു​ടെ ന​ട​പ​ടി നീ​തി നി​ർ​വ​ഹ​ണ സം​വി​ധാ​ന​ത്തെ ത​ന്നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തും നി​യ​മ​വാ​ഴ്‌​ച​യോ​ടു​ള്ള അ​ലം​ഭാ​വ​വു​മാ​ണെ​ന്ന്​ സിം​ഗി​ൾ ബെ​ഞ്ച്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ട​തി ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കാ​ൻ ആ​ർ.​ഡി.​ഒ ബാ​ധ്യ​സ്ഥ​നാ​ണ്. കോ​ട​തി ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ ഹ​ര​ജി​ക്കാ​ര​ന്​​ വീ​ണ്ടും ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി വ​ന്ന​ത്​ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. കോ​ട​തി​യും എ.​ജി ഓ​ഫി​സും ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളോ​ടു ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​യാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtFort Kochi R.D.O
News Summary - The order was not obeyed; High Court fined Rs 10,000 to Fort Kochi R.D.O
Next Story