Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷി നിയമനം:...

ഭിന്നശേഷി നിയമനം: എൻ.എസ്​.എസിന്​ ലഭിച്ച ഉത്തരവ്​ മറ്റുള്ളവർക്കും ബാധകമാക്കണം

text_fields
bookmark_border
ഭിന്നശേഷി നിയമനം: എൻ.എസ്​.എസിന്​ ലഭിച്ച ഉത്തരവ്​  മറ്റുള്ളവർക്കും ബാധകമാക്കണം
cancel

തി​രു​വ​ന​ന്ത​പു​രം: ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​ൽ എ​ൻ.​എ​സ്.​എ​സി​ന്​ ല​ഭി​ച്ച കോ​ട​തി ഉ​ത്ത​ര​വ്, സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി​ക്ക് വി​ധേ​യ​മാ​യി സ​മാ​ന സ്ഥി​തി​യി​ലു​ള്ള മ​റ്റു മാ​നേ​ജ്‍മെ​ന്റു​ക​ൾ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന​താ​ണ്​ സ​ർ​ക്കാ​ർ ന​യ​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ച​ട്ടം 300 പ്ര​കാ​രം നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യി​രി​ക്കു​ക​യാ​ണ്. കേ​സ് ഫെ​ബ്രു​വ​രി ര​ണ്ടി​ന് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് വ​ന്നെ​ങ്കി​ലും ഏ​പ്രി​ൽ 14ലേ​ക്ക്​ മാ​റ്റി​യി​ട്ടു​ണ്ട്.

ഇ​തി​ൽ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ ഭി​ന്ന​ശേ​ഷി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൽ​ക്കാ​ലി​ക - ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​രു​ന്ന എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും അ​വ​രു​ടെ നി​യ​മ​ന തീ​യ​തി മു​ത​ൽ ത​ന്നെ സ്ഥി​ര നി​യ​മ​നം ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​റ്റു വി​ഭാ​ഗ​ത്തി​ലു​ള്ള അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. അ​തി​ന് നി​യ​മ​പ​ര​മാ​യി ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്.

എ​ന്നാ​ൽ എ​ൻ.​എ​സ്.​എ​സ് മാ​നേ​ജ്‌​മെ​ന്റി​ന് ല​ഭി​ച്ച വി​ധി മ​റ്റ് മാ​നേ​ജ്‌​മെ​ന്റു​ക​ൾ​ക്കും സ​മാ​ന രീ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​റി​ന്റെ അ​പേ​ക്ഷ ഉ​ട​ൻ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും മ​​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

പ്രൊ​വി​ഷ​ന​ൽ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് പെ​ൻ ന​മ്പ​ർ, ലീ​വ്, ഗ്രൂ​പ് ഇ​ൻ​ഷു​റ​ൻ​സ്, പി.​എ​ഫ്, സ്‌​ഥാ​ന​ക്ക​യ​റ്റം തു​ട​ങ്ങി​യ സാ​ധ്യ​മാ​യ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന മു​റ​ക്ക്, നി​ല​വി​ൽ പ്രൊ​വി​ഷ​ന​ലാ​യും ദി​വ​സ​വേ​ത​ന​ടി​സ്ഥാ​ന​ത്തി​ലും ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​രു​ടെ നി​യ​മ​ന തീ​യ​തി മു​ത​ൽ ത​ന്നെ ക്ര​മീ​ക​ര​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSV SivankuttyKerala News
News Summary - The order received by NSS should be made applicable to others as well
Next Story