Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു

text_fields
bookmark_border
ഓടിക്കൊണ്ടിരുന്ന വാൻ കത്തിനശിച്ചു
cancel

മേലാറ്റൂർ: ഓടിക്കൊണ്ടിരുന്ന വാൻ പൂർണമായി കത്തിനശിച്ചു. മേലാറ്റൂർ-പെരിന്തൽമണ്ണ റോഡിൽ വേങ്ങൂർ സായിബുംപടിയിൽ ഹെൽത്ത്​ സെന്‍ററിന്​ സമീപം തിങ്കളാഴ്ച ഉച്ചക്ക്​ 1.50നാണ്​ സംഭവം. വാഹനത്തിൽ രണ്ടു പേരാണ്​ ഉണ്ടായിരുന്നത്​. പെയിന്‍റുമായി പോകുകയായിരുന്ന വാനിൽനിന്ന്​ പുക ഉയർന്നതോടെ നിർത്തുകയും യാത്രക്കാർ ഇറങ്ങുകയും ചെയ്തു. തീ പടർന്നതോടെ പെയിന്‍റ്​ ടിന്നുകൾ പൊട്ടിത്തെറിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്​ പെരിന്തൽമണ്ണയിൽനിന്ന്​ അഗ്​നിരക്ഷസേന എത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The omni van caught fire while running
Next Story