Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

text_fields
bookmark_border
മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
cancel
camera_alt

മുഹമ്മദ് റാവുത്തർ

തിരുവല്ല : പരുമലയിൽ ചായക്കടക്കാരന്റെ മർദനമേറ്റ് ചികിത്സയിരുന്ന 60 കാരൻ മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനിൽ മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 21ന് രാത്രി ഒമ്പത് മണിയായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദനമേറ്റത്. സംഭവത്തിൽ പുളിക്കീഴ് പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പരുമല കോട്ടക്ക മാലി കോളനിയിൽ വാലു പറമ്പിൽ വീട്ടിൽ മാർട്ടിൻ (48 ) റിമാന്റിൽ കഴിയുകയാണ്.

ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിക്ക് മുമ്പിൽ ചായക്കട നടത്തുകയാണ് പ്രതിയായ മാർട്ടിൻ . ഇയാളുടെ കടയിൽ നിന്നും ചായ കുടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ മുഹമ്മദ് റാവുത്തരെ പ്രതി മർദിക്കുകയായിരുന്നു.

പരുമല ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മുഹമ്മദ് റാവുത്തർ ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മരിച്ചത് പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുമെന്ന് ഡിവൈഎസ്പി എസ് അർഷാദ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The old man died of injuries sustained in the beating
Next Story