Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എന്റമ്മോ സർപ്രൈസോട് സർപ്രൈസ്! ഔദ്യോഗിക കാറിന്റെ നമ്പറും ഭൂരിപക്ഷവും ഒന്നുതന്നെ, മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹന നമ്പർ 8308

text_fields
bookmark_border
എന്റമ്മോ സർപ്രൈസോട് സർപ്രൈസ്! ഔദ്യോഗിക കാറിന്റെ നമ്പറും ഭൂരിപക്ഷവും ഒന്നുതന്നെ, മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹന നമ്പർ 8308
cancel

തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന് സർപ്രൈസുകൾ ഒഴിയുന്നില്ല. ഔദ്യോഗികമായി അനുവദിച്ച കാറിലും കൗതുകം ഒളിച്ചിരിക്കുന്നുണ്ട്. വാഹനം ലഭിക്കുമ്പോൾ നമ്പർ ശ്രദ്ധിച്ചിരുന്നില്ല. വീട്ടിലെത്തിയപ്പോഴാണ് കൗതുകം മനസ്സിലാക്കുന്നത്. കെ.എൽ. 01 സി.ബി 8308 ആണ് മന്ത്രിക്ക് ലഭിച്ച ഇന്നോവയുടെ നമ്പർ.

ഇടത് കോട്ടയായ കൊടുങ്ങല്ലൂരിൽനിന്ന് ജയിച്ചത് എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിലാണോ അതുതന്നെയാണ് വാഹനത്തിന്റെ നമ്പറും. 8308 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജനീഷ് വിജയിച്ചത്. ആദ്യമായി നിയമസഭയിലേക്ക് എത്തിയതും അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം കിട്ടിയതും എല്ലാം സർപ്രൈസാണ്. നമ്പര്‍ ചോദിച്ചു വാങ്ങിയതല്ലെന്നും യാദൃശ്ചികമായി കിട്ടിയതാണെന്നും മന്ത്രി പറഞ്ഞു. നാട്ടില്‍നിന്ന് നിരവധി പേര്‍ നമ്പര്‍ കണ്ട് സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

10ാം നമ്പര്‍ വാഹനമാണ് മന്ത്രിക്ക് ലഭിച്ചത്. സ്‌പോര്‍ട്‌സിനോട് താല്‍പര്യമുള്ളവരുടെ ഇഷ്ടനമ്പരായ 10 പ്രിയപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു. സച്ചിന്റെയും മെസിയുടെയും നമ്പരില്‍ യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകുമല്ലോയെന്നും മന്ത്രി പറയുന്നു. ടൂറിസം വകുപ്പില്‍നിന്ന് താല്‍ക്കാലികമായാണ് വാഹനം അനുവദിച്ചിരിക്കുന്നത്. നമ്പര്‍ ശ്രദ്ധയില്‍പെട്ടതോടെ ഇനി വിട്ടുകളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Surprise to Entomo Surprise... The official car number and the majority are the same, Minister O.J. Janish gets 8308
Next Story