Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅശ്ലീല ചിത്രം...

അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന്; ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല്

text_fields
bookmark_border
അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന്; ധ്യാനകേന്ദ്രത്തിന് മുന്നിൽ കൂട്ടത്തല്ല്
cancel

തൃശൂര്‍: മുരിയാട് എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിൽ വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽ കൂട്ടത്തല്ല്. ആക്രമണത്തിൽ മുരിയാട് സ്വദേശി ഷാജി, മകന്‍ ഷാജന്‍ ഷാരോണ്‍, ഭാര്യ ആഷ്‌ലി, ഷാജിയുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഷാജൺ ഷാരോണിനെ അമ്പതോളം സ്ത്രീകൾ കൂട്ടംചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ വാഹനത്തിന്റെ ഗ്ലാസ് അടക്കം തകർത്തു.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം. സഭയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഷാജന്‍ ഷാരോണ്‍ സഭാ മേലധ്യക്ഷയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ സഭാ അധികൃതര്‍ നല്‍കിയ പരാതി നിലവിലുണ്ട്. ചിത്രം പ്രചരിപ്പിച്ചതിനെ ചോദ്യം ചെയ്ത തങ്ങളെ മർദിക്കുകയായിരുന്നെന്നാണ് എതിർ വിഭാഗം പറയുന്നത്. ആക്രമിച്ചെന്നാരോപിച്ച് ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsObscene imagemeditation centre
News Summary - ​The obscene image was disseminated; clash in front of the meditation centre
Next Story