Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2026 2:26 PM IST Updated On
date_range 19 May 2026 2:26 PM ISTനീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് തുറന്നു
text_fieldsbookmark_border
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്‍റെ പ്രധാനകവാടങ്ങളിലൊന്നായ നോർത്ത് ഗേറ്റ് നീണ്ട പത്ത് വർഷത്തിന് ശേഷം തുറന്നു. കവാടത്തിന്‍റെ സമീപം സ്ഥാപിച്ചിരുന്ന പൊലീസ് ബാരിക്കേടുകൾ ഒരു വശത്തേക്ക് മാറ്റുകയായിരുന്നു. സമരകവാടം എന്നറിയപ്പെട്ടിരുന്ന ഗേറ്റ് കോൺഗ്രസ് സംഘടനകളുടെ നേതൃത്വത്തിലാണ് തുറന്നത്.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം ഗേറ്റ് കുറച്ച് നാൾ തുറന്ന് കിടന്നിരുന്നെങ്കിലും സുരക്ഷാപ്രശ്നം ചൂണ്ടികാട്ടി ഗേറ്റ് അടച്ചിടുകയായിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് സ്വാതന്ത്രം കിട്ടിയെന്നും കവാടം കൊട്ടിയടച്ച് രാവണന്‍ കോട്ടയായി മാറ്റിയ നടപടിയിൽ നിന്നും മോചനം ലഭിച്ചെന്ന് അറിയിക്കാനാണ് ഗേറ്റ് തുറന്നതെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

