മനുഷ്യനാകണമെന്ന് പാടിയാൽ പോരാ അത് ജനങ്ങൾക്ക് അനുഭവഭേദ്യമാകണമെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്; ‘ആശാവർക്കർമാരുടെ അവകാശത്തെ സർക്കാർ സംരക്ഷിക്കണം’
text_fieldsതിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിൻ്റെ കാലാൾപ്പടയാണ് ആശാവർക്കർമാരെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. അവരുടെ ന്യായമായ അവകാശത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും കൂറിലോസ് പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാവർക്കർമാരുടെ രാപകൽ സമരത്തിൻ്റെ ഒമ്പതാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് പാടിപ്പുകഴ്ത്തിയവരെ ഇന്ന് പാടെ അവഗണിക്കുകയാണ്. അടിത്തട്ടിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നയം സർക്കാർ സ്വീകരിക്കണം. മനുഷ്യനാകണമെന്ന് പാടിയാൽ പോരാ അത് ജനങ്ങൾക്ക് അനുഭവഭേദ്യമാകണം എന്നും അദ്ദേഹം പറഞ്ഞു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വി കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു.
കേരള ചർച്ച കൗൺസിൽ പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ്, ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി തോമസ്, പ്രതിനിധികളായ റവ.ഫാ.കുര്യൻ ഈപ്പൻ, റവ. ഫാ. സിൽവാനിയോസ്, റവ. ഫാ. സെൽവദാസ് പ്രമോദ്, റവ.
ഫാ. സിൽവാനിയോസ്, ഫാ. നോബിൾ എ ആർ, ഫാ. ബെന്യാമിൻ ശങ്കരത്തിൽ, ഫാ.ഒ എം ശമുവേൽ, ഫാ.സജി മേക്കാട്ടിൽ, റവ. ഡോ. പവിത്ര സിംഗ്, റവ. സത്യരാജ്, റവ. രതീഷ് റ്റി. വെട്ടുവിളയിൽ, റവ. ജസ്റ്റിൻ രാജ്, റവ.ഡീക്കൻ അജിത്, അനീഷ് തോമസ് വാണിയത്ത്, ഡെന്നിസ് സാംസൺ തുടങ്ങിയവർ പിന്തുണയർപ്പിച്ചു. ഫോർവേഡ് ബ്ലോക്ക്, സംസ്ഥാന ഭിന്നശേഷി അസോസിയേഷൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സംഘടനകളാ നേതാക്കളും പ്രവർത്തകരും പിന്തുണ അർപ്പിക്കാൻ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

