കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്‍റെ പേരും പരിഗണിക്കുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ. കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഏറ്റവും ഉചിതമായ തീരുമാനം കോൺഗ്രസ് പ്രസിഡന്‍റ് കൈക്കൊള്ളും എന്ന കാര്യത്തിൽ തികഞ്ഞ വിശ്വാസമുണ്ടെന്നും റോജി എം ജോണ്‍ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
റോജി എം ജോണിന്‍റെ കുറിപ്പ്:
കെ.പി.സി.സി പ്രസിഡൻ്റ് നിയമനം സംബന്ധിച്ച് ഇന്നത്തെ ചില മാധ്യമങ്ങളിൽ എന്‍റെ പേരുമായി ബന്ധപ്പെട്ട് വന്ന വാർത്ത തികച്ചും അടിസ്ഥാന രഹിതമാണ്.
ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ ശക്തമായി മുന്നോട്ട് നയിക്കാൻ കഴിയുന്ന നേതൃത്വം വരണം. കേരളത്തിലെ സാധാരണ കോൺഗ്രസ്സ് പ്രവർത്തകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഏറ്റവും ഉചിതമായ തീരുമാനം കോൺഗ്രസ്സ് പ്രസിഡൻ്റ് കൈക്കൊള്ളും എന്ന കാര്യത്തിൽ തികഞ്ഞ വിശ്വാസമുണ്ട്.