നവസങ്കല്‍പ് പദയാത്രയ്‌ക്ക് തുടക്കമായി
text_fieldsതിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള നവസങ്കല്‍പ് പദയാത്രയ്‌ക്ക് നെയ്യാറ്റിന്‍കരയില്‍ തുടക്കമായി. ഗാന്ധിജിയുടെ പാദസ്‌പര്‍ശം കൊണ്ട് ധന്യമായ, ജി.രാമചന്ദ്രന്റെ സ്‌മരണകള്‍ അയവിറക്കുന്ന ഊരൂട്ടുകാല മാധവിമന്ദിരത്തില്‍ വച്ച് മുന്‍ കെ.പിസി.സി പ്രസിഡന്റ് എം.എം.ഹസന്‍, ജാഥ നയിക്കുന്ന ഡി.സി.സി പ്രസിഡന്റ് പാലോട് രവിക്ക് ദേശീയ പതാക നല്‍കി പദയാത്ര ഉദ്‌ഘാടനം ചെയ്‌തു.
സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെങ്കിലും എല്ലാവര്‍ക്കും അര്‍ഹതയില്ലെന്ന് പദയാത്ര ഉദ്‌ഘാടനം ചെയ്‌ത യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസൻ പറഞ്ഞു. രാജ്യം വിഭാവനം ചെയ്‌ത മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആപ്‌തവാക്യങ്ങള്‍ വെല്ലുവിളി നേരിടുകയാണ്. ക്വിറ്റിന്ത്യാ സമരത്തെ ഒരുമിച്ച് നിന്ന് തള്ളിപ്പറഞ്ഞ കമ്മ്യൂണിസ്റ്റുകാർ 50 വർഷക്കാലം വേറിട്ട്നിന്ന ശേഷം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ഒരുമിച്ചാഘോഷിക്കാൻ തീരുമാനിച്ചതു് ഇന്ത്യൻ ജനതയോട് മാപ്പപേക്ഷിക്കുന്നതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. കെ.പി.സി.സി ഭാരവാഹികളായ എന്‍.ശക്തന്‍, ജി.സുബോധന്‍, ജി.എസ്.ബാബു, എന്‍.പീതാംബരകുറുപ്പ്, വി.എസ്.ശിവകുമാര്‍, കരകുളം കൃഷ്‌ണപിള്ള, റ്റി.ശരശ്ചന്ദ്രപ്രസാദ്, നെയ്യാറ്റിന്‍കര സനല്‍, എസ്.കെ. അശോക്‌കുമാര്‍, ആര്‍.സെല്‍വരാജ്, എം.എ.വാഹിദ്, കെ.എസ്.ശബരീനാഥന്‍,പി.കെ.വേണുഗോപാല്‍, ആര്‍.വത്സലന്‍, ഷിഹാബുദ്ദീന്‍ കാര്യത്ത്, വി.കെ.അവനീന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

