Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയൽവാസി സൈക്കിളെടുത്ത്...

അയൽവാസി സൈക്കിളെടുത്ത് എറിഞ്ഞു; 14കാരന്‍റെ കാൽവിരൽ അറ്റുതൂങ്ങി

text_fields
bookmark_border
അയൽവാസി സൈക്കിളെടുത്ത് എറിഞ്ഞു; 14കാരന്‍റെ കാൽവിരൽ അറ്റുതൂങ്ങി
cancel
camera_alt

മ​ർ​ദ​ന​ത്തി​ൽ കാ​ലി​ൽ

പ​രി​ക്കേ​റ്റ മി​ല​ൻ

ഫോ​ർ​ട്ട്കൊ​ച്ചി: വീ​ടി​ന്​ സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് നേ​രെ മ​ദ്യ​ല​ഹ​രി​യി​ൽ അ​യ​ൽ​വാ​സി​യു​ടെ ആ​ക്ര​മ​ണം. കു​ട്ടി​ക​ളു​ടെ സൈ​ക്കി​​ളെ​ടു​ത്ത് അ​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് എ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന്​ 14കാ​ര​ന്‍റെ കാ​ൽ​വി​ര​ൽ അ​റ്റു​തൂ​ങ്ങി. ഫോ​ർ​ട്ട്​​കൊ​ച്ചി ബീ​ച്ച് റോ​ഡി​ൽ സു​ബി​ൻ സാ​മു​വ​ലി​ന്റെ മ​ക​ൻ മി​ല​ൻ സാ​മു​വ​ലി​നാ​ണ്​ (14)​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. വി​ദ്യാ​ർ​ഥി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി.

വീ​ടി​ന് സ​മീ​പം വ​ഴി​യ​രി​കി​ൽ ക​ളി​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു മി​ല​നും മൂ​ന്ന്​ സു​ഹൃ​ത്തു​ക്ക​ളും. ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന അ​യ​ൽ​വാ​സി ദാ​സ് കു​ട്ടി​ക​ളോ​ട് ക​യ​ർ​ക്കു​ക​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ സൈ​ക്കി​ളി​ൽ ച​വി​ട്ടു​ക​യും പി​ന്നീ​ട് മി​ല​ന്റെ ദേ​ഹ​ത്തേ​ക്ക് സൈ​ക്കി​ളെ​ടു​ത്ത്​ എ​റി​യു​ക​യു​മാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. മി​ല​ന്റെ കൂ​ട്ടു​കാ​ര​ന്റെ ക​ഴു​ത്തി​ൽ പി​ടി​ച്ച​താ​യും ഹെ​ൽ​മ​റ്റു​കൊ​ണ്ട്​ ത​ല്ലി​യ​താ​യും പ​രാ​തി​യു​ണ്ട്.

ഫോ​ർ​ട്ട്കൊ​ച്ചി വെ​ളി എ​ഡ്വേ​ർ​ഡ് മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് മി​ല​ൻ. കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ​കേ​ട്ട് സ​മീ​പ വീ​ടു​ക​ളി​ൽ​നി​ന്നു​ള്ള വീ​ട്ട​മ്മ​മാ​ർ എ​ത്തി​യ​തോ​ടെ ദാ​സ് ക​ട​ന്നു​ക​ള​ഞ്ഞു. കേ​സെ​ടു​ത്ത​താ​യി തോ​പ്പും​പ​ടി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsErnakulam News
News Summary - The neighbor took the bicycle and threw it; 14-year-old seriously injured
Next Story