Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട് വയസ്സുകാരന്‍റെ...

രണ്ട് വയസ്സുകാരന്‍റെ കാലിൽ സൂചി ഒടിഞ്ഞു കയറി, ജീവനക്കാരുടെ അനാസ്ഥയെന്ന് മാതാപിതാക്കൾ

text_fields
bookmark_border
trip needle broken
cancel
camera_alt

Representational Image

Listen to this Article

നെയ്യാറ്റിൻകര: ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് വയസ്സുകാരന്‍റെ കാലിൽ ഡ്രിപ്പിടാനിട്ട സൂചി ഒടിഞ്ഞുകയറി. എസ്​.എ.ടി ആശുപത്രിയിലെത്തിച്ച്​ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. നെയ്യാറ്റിൻകര ജനറൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണ്​ സൂചി ഒടിഞ്ഞതെന്ന്​ കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.

അരുവിപ്പുറം എസ്​.കെ. നിവാസിൽ അഖിൽ-അനുലക്ഷ്മി ദമ്പതികളുടെ മകൻ ആയുഷിന്‍റെ കാലിലാണ്​ സൂചി ഒടിഞ്ഞുകയറിയത്. ന്യുമോണിയയെ തുടർന്ന് തിങ്കളാഴ്ചയാണ്​ കുട്ടി ചികിത്സക്കെത്തിയത്. ബുധനാഴ്ച കാലിൽ ഡ്രിപ്പിട്ട് തിരികെയെടുക്കുമ്പോൾ സൂചി ഒടിയുകയായിരുന്നു. മാതാപിതാക്കൾക്ക്​ സംശയം തോന്നി പരിശോധിച്ചപ്പോഴാണ്​ ഇത്​ ശ്രദ്ധയിൽപെട്ടത്​. എസ്​.എ.ടി ആശുപത്രിയിലെത്തി വെള്ളിയാഴ്ച ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

ജനറൽ ആശുപത്രിയിൽ ആഴ്ചകൾക്ക് മുമ്പ് നാല് ദിവസം പ്രായമുള്ള കുട്ടിക്ക്​ തറയിൽ വീണ് പരിക്കേറ്റത് വിവാദത്തിനിടയാക്കിയിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധമുയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - The needle broke in the two-year-old's leg
Next Story