Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട് കുത്തിത്തുറന്ന്...

വീട് കുത്തിത്തുറന്ന് 53 പവന്‍ മോഷ്ടിച്ച രാജസ്ഥാന്‍ സ്വദേശികൾ പിടിയിൽ

text_fields
bookmark_border
arrest
cancel

ആ​റ്റി​ങ്ങ​ല്‍: ഡോ​ക്ട​റു​ടെ വീ​ട് കു​ത്തി​തു​റ​ന്ന് 53 പ​വ​ന്‍ സ്വ​ർ​ണം മോ​ഷ്ടി​ച്ച രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജ​സ്ഥാ​നി​ലെ ഭി​നാ​യി എ​ന്ന ഗ്രാ​മ​ത്തി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ കി​ഷ​ന്‍ ലാ​ന്‍ ബ​ഗാ​രി​യ (20), സ​ണ്‍വ​ര്‍ലാ​ല്‍ ബ​ഗാ​രി​യ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മാ​ര്‍ച്ച് ആ​റി​ന്​ ആ​റ്റി​ങ്ങ​ല്‍ വ​ലി​യ​കു​ന്നി​ല്‍ താ​മ​സി​ക്കു​ന്ന ഡോ​ക്ട​ര്‍ അ​രു​ണ്‍ കു​മാ​റി​ന്റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം. മു​റി​യി​ലെ ഷെ​ല്‍ഫി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 53 പ​വ​ന്‍ സ്വ​ര്‍ണ​വും നാ​ല​ര ല​ക്ഷം രൂ​പ​യു​മാ​ണ്​ മോ​ഷ​ണം പോ​യ​ത്. അ​രു​ണ്‍ ശ്രീ​നി​വാ​സ​നും കു​ടും​ബ​വും വ​ര്‍ക്ക​ല​യി​ലു​ള്ള ബ​ന്ധു​വി​ന്റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യ സ​മ​യ​മാ​ണ് പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ന്ന​ത്.

പൊ​ലീ​സി​ന്റെ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ പൊ​ലീ​സ് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍ദ്ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ല്‍ ഡി.​വൈ.​എ​സ്.​പി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ സി.​ഐ ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പി​ക​രി​ച്ച സം​ഘം രാ​ജ​സ്ഥാ​നി​ലെ​ത്തി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ല്‍ എ​സ്‌.​ഐ ആ​ദ​ര്‍ശി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം രാ​ജ​സ്ഥാ​നി​ല്‍ പോ​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsTrivandrum NewsStealing Money
News Summary - The natives of Rajasthan were arrested for breaking into the house and stealing money
Next Story