Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത് ലജ്ജാകരം, പണിമുടക്ക് പിൻവലിക്കണമെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
K Surendran
cancel
Listen to this Article

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാർക്കെതിരെ സർക്കാർ സ്പോൺസേർഡ് അക്രമം നടക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പണിമുടക്ക് പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയാൻ സമരക്കാർ തയാറാവണം. പുറത്തിറങ്ങിയ സാധാരണക്കാരെ സമരക്കാർ ആക്രമിച്ചത് പ്രതിഷേധാർഹമാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സർക്കാർ സമരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ലജ്ജാകരമാണ്. സർക്കാർ‌ ജീവനക്കാർ പണിമുടക്കുന്നതിനെതിരെ ഹൈകോടതി രംഗത്ത് വന്നത് പിണറായി വിജയന് മുഖത്തേറ്റ പ്രഹരമാണ്. സംസ്ഥാനത്തെ ജനങ്ങളെ രണ്ട് ദിവസം ബന്ദികളാക്കുന്ന സമരാഭാസം അപലപനീയമാണ്. സാമ്പത്തിക വർഷത്തിന്‍റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്‍റെ സാമ്പത്തിക മേഖല തകർക്കുമെന്ന് ഏത് കൊച്ചുകുട്ടികൾക്ക് പോലും അറിയാം. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്.

ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്കിൽ കേരളം നിശ്ചലമാവുന്നത് മലയാളികൾക്ക് മുഴുവൻ അപമാനമാണ്. സമരത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The National strike should be called off immediately - K Surendran
Next Story