Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയിലെ...

ബി.ജെ.പിയിലെ പ്രശ്​നപരിഹാരത്തിന്​ ദേശീയ നേതൃത്വം ഇടപെടുന്നു

text_fields
bookmark_border
ബി.ജെ.പിയിലെ പ്രശ്​നപരിഹാരത്തിന്​ ദേശീയ നേതൃത്വം ഇടപെടുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്​​ഥാ​ന ബി.​ജെ.​പി​യി​ലെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ​േദ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു. സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ പ​ര​സ്യ പ്ര​സ്​​താ​വ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ ശോ​ഭാ സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ത്തു​ക. ശോ​ഭാ സു​രേ​ന്ദ്ര​നെ ഡ​ൽ​ഹി​ക്ക്​ വി​ളി​പ്പി​ച്ച്​ ച​ർ​ച്ച ന​ട​ത്തു​മെ​ന്ന​റി​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം കെ. ​സു​രേ​ന്ദ്ര​നു​മാ​യി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. സം​ഘ​ട​ന പ്ര​ശ്​​ന​ങ്ങ​ളും പ്ര​സി​ഡ​ൻ​റി​നെ​തി​രാ​യ പ​രാ​തി​ക​ളും ച​ർ​ച്ച​യാ​യ​താ​യാ​ണ്​ വി​വ​രം. എ​ന്നാ​ൽ, ത​ന്നെ കേ​ന്ദ്ര നേ​തൃ​ത്വം വി​ളി​പ്പി​ച്ചെ​ന്നും ശാ​സി​ച്ചെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ സു​രേ​ന്ദ്ര​ൻ ത​ള്ളി. ത​ന്നെ ഡ​ൽ​ഹി​ക്ക്​ വി​ളി​പ്പി​ച്ച്​ ഉ​ഗ്ര​മാ​യി ശാ​സി​ച്ചെ​ന്നും ര​ണ്ട്​ അ​ടി ത​ന്നെ​ന്നും പ​രി​ഹാ​സ​രൂ​പേ​ണ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ്ര​തി​ക​രി​ച്ചു.

സു​രേ​ന്ദ്ര​നും സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​​നു​മെ​തി​രെ വി​യോ​ജി​ച്ച്​ മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണ്​ ശോ​ഭാ സു​രേ​ന്ദ്ര​ൻ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ആ​ർ.​എ​സ്.​എ​സ്​ നേ​തൃ​ത്വ​വും കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ വി​ജ​യം ക​ണ്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp keralaBJP
News Summary - The national leadership is intervening to solve the problems of the BJP
Next Story