Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരുകാരുടെ ഉറക്കം കളഞ്ഞ നഗ്നനായ കള്ളൻ പിടിയിൽ

text_fields
bookmark_border
water meeter kabeer
cancel

കണ്ണൂർ: ഒരു മാസത്തിലേറെയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും നഗ്നനായി കവർച്ച നടത്തിയിരുന്ന മോഷ്ടാവ് പൊലീസ് പിടിയിൽ. അബ്ദുൽ കബീർ എന്ന വാട്ടർ മീറ്റർ കബീറിനെ (56) ആണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തതത്.

മലപ്പുറം മഞ്ചേരി സ്വദേശിയായ ഇയാൾ ഗൂഡല്ലൂർ ബിതർക്കാടാണ് താമസം. ഇയാൾക്കെതിരെ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി11 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. നഗ്നനായി മോഷണം നടത്തുന്നതാണ് രീതി.

ആൾത്താമസമില്ലാത്തതും പ്രായമായവർ ഒറ്റക്ക് കഴിയുന്ന വീടുകളുമാണ് ​ഇയാൾ ഉന്നംവെച്ചിരുന്നത്. നഗ്നനായി രാത്രി വീട്ടുമുറ്റത്ത് എത്തിയ മോഷ്ടാവിന്റെ ദൃശ്യം വിവിധ സി.സി.ടിവികളിൽ പതിഞ്ഞിരുന്നു.

കോഴിക്കോട് നിന്ന് കണ്ണൂരിൽ മോഷണം നടത്താനായി എത്തിയപ്പോൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The naked thief arrested in Kannur
Next Story