Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗിന്​ മൂന്നാം...

ലീഗിന്​ മൂന്നാം സീറ്റില്ല

text_fields
bookmark_border
Muslim League
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്​​ലിം ലീ​ഗി​ന്​ മൂ​ന്നാം സീ​റ്റ്​ ഉ​ണ്ടാ​കി​ല്ല. ഒ​രു സീ​റ്റ്​ കൂ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ത​ൽ​ക്കാ​ലം ന​ട​പ്പാ​ക്കാ​നാ​കി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം ലീ​ഗി​നെ അ​റി​യി​ച്ചു. സ​മ​രാ​ഗ്​​നി യാ​ത്ര​ക്കി​ടെ, കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​രാ​ണ് നേ​താ​ക്ക​ളെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, മൂ​ന്നാം സീ​റ്റി​നു​ള്ള അ​വ​കാ​ശ​വാ​ദ​ത്തി​ൽ നി​ന്ന്​ ലീ​ഗ്​ പി​ന്മാ​റി​യി​ട്ടി​ല്ല. ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്നെ​ന്ന്​ മാ​ത്ര​മാ​ണ്​ ഇ​തി​നെ​ക്കു​റി​ച്ച്​ കോ​ൺ​ഗ്ര​സ്, മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ലീ​ഗ്​ ശാ​ഠ്യം പി​ടി​ക്കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ തീ​രു​മാ​നം വൈ​കി​പ്പി​ച്ച്​ അ​നു​ന​യി​പ്പി​ക്കാ​മെ​ന്നാ​ണ്​ കോ​ൺ​ഗ്ര​സ്​ ക​ണ​ക്കു​കൂ​ട്ട​ൽ. വീ​ണ്ടും ചേ​രാ​മെ​ന്ന്​ നി​ശ്ച​യി​ച്ചി​ട്ട്​ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ര​ണ്ടാം​ഘ​ട്ട ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ക്കാ​ത്ത​ത്​ അ​തു​കൊ​ണ്ടാ​ണ്.

രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ വ​യ​നാ​ട്​ സീ​റ്റി​ലാ​ണ് ലീ​ഗി​ന്റെ​ നോ​ട്ടം. വ​യ​നാ​ട്​ അ​ല്ലെ​ങ്കി​ൽ ക​ണ്ണൂ​രാ​ണ്​ ആ​ഗ്ര​ഹം. രാ​ഹു​ൽ ഗാ​ന്ധി വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നു​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ടും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​ന്‍റെ സി​റ്റി​ങ്​​ സീ​റ്റും ഇ​ക്കു​റി ല​ഭി​ക്കി​ല്ലെ​ന്ന്​ ലീ​ഗ്​ നേ​തൃ​ത്വ​ത്തി​നും​ അ​റി​യാം. എ​ങ്കി​ലും മൂ​ന്നാം സീ​റ്റ് ചോ​ദി​ച്ചു​വാ​ങ്ങ​ണ​മെ​ന്നു​മു​ള്ള അ​ണി​ക​ളു​ടെ വി​കാ​ര​ത്തി​നൊ​പ്പം നി​ൽ​ക്കാ​നാ​ണ്​ അ​വ​കാ​ശ​വാ​ദം ക​ടു​പ്പി​ക്കു​ന്ന​ത്. പ​ക​രം രാ​ജ്യ​സ​ഭ സീ​റ്റ്​ വാ​ഗ്ദാ​ന​വും ലീ​ഗ്​ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

അ​തി​നി​ടെ, ലീ​ഗി​ന്​ രാ​ജ്യ​സ​ഭ സീ​റ്റ്​ വേ​ണ​മെ​ന്ന ത​ര​ത്തി​ൽ കോ​ൺ​ഗ്ര​സു​മാ​യി ച​ർ​ച്ച​യേ ന​ട​ന്നി​ട്ടി​ല്ലെ​ന്ന്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ച​ർ​ച്ച ലോ​ക്സ​ഭ സീ​റ്റി​നെ​ക്കു​റി​ച്ചാ​ണ്. അ​ർ​ഹ​ത​പ്പെ​ട്ട മൂ​ന്നാം സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ ച​ർ​ച്ച വ​ഴി​മു​ട്ടി​യി​ട്ടി​ല്ല. തു​ട​രു​ക​യാ​ണ്. യു.​ഡി.​എ​ഫ് യോ​ഗ ശേ​ഷം അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha electionsMuslim League
News Summary - The Muslim League will not get the third seat in the Lok Sabha elections
Next Story