ഇതാണ് രാഷ്ട്രീയ സൗഹൃദം; സി.പി.എം സ്ഥാനാർഥിക്ക് കെട്ടിവെക്കാനുള്ള തുക ലീഗ് നേതാവ് വക
text_fieldsചൊക്ലി (കണ്ണൂർ): തെരഞ്ഞെടുപ്പിൽ എതിർ പാർട്ടിയിലെ സ്ഥാനാർഥിയുടെ കെട്ടിവെച്ച കാശുവരെ നഷ്ടപ്പെടുന്നതിൽ സന്തോഷിക്കുന്നവരാണ് രാഷ്ട്രീയക്കാർ. വോട്ടിനായുള്ള മത്സരവും വാദപ്രതിവാദങ്ങളും മാത്രം കണ്ടുശീലിച്ചവർക്ക് ചൊക്ലിയിലേക്ക് വരാം. ചൊക്ലി പഞ്ചായത്തിൽ സി.പി.എം സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം കൈമാറിയത് മുസ്ലിം ലീഗ് നേതാവാണ്.
പതിനാറാം വാര്‍ഡ് സ്ഥാനാര്‍ഥി പരത്തിൻറവിട നവാസിനാണ് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക മുസ്ലിം ലീഗ് ചൊക്ലി പഞ്ചായത്ത് ട്രഷറര്‍ റെജിലാസ് അബ്ദുല്ല കൈമാറിയത്. കന്നി അംഗത്തിനിറങ്ങുന്ന നവാസിന് രാഷ്ട്രീയത്തിന് അപ്പുറമുള്ള സുഹൃദ് ബന്ധമാണ് അബ്ദുല്ലയുമായി. മത്സരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾതന്നെ കെട്ടിവെക്കാനുള്ള പണം തെൻറ വകയാണെന്ന് അബ്ദുല്ല പറഞ്ഞു.
അദ്ദേഹത്തിെൻറ സ്വന്തം പാർട്ടിയിലുള്ളയാളാണ് നവാസിനെതിരെ മത്സരിക്കുന്നതെങ്കിലും സ്നേഹബന്ധത്തിനുമുന്നിൽ അതൊന്നുമൊരു പ്രശ്നമായില്ല.