Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.എ.എ നടപ്പാക്കാനുള്ള ...

സി.എ.എ നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്​ലിം ലീഗ്​ സുപ്രീംകോടതിയി​ലേക്ക്​

text_fields
bookmark_border
സി.എ.എ നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്​ലിം ലീഗ്​ സുപ്രീംകോടതിയി​ലേക്ക്​
cancel

ന്യൂ​ഡ​ൽ​ഹി: അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ പാ​കി​സ്​​താ​ൻ, ബം​ഗ്ല​ദേ​ശ്, അ​ഫ്​​ഗാ​നി​സ്​​താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്ന്​ ഇ​ന്ത്യ​യി​ൽ കു​ടി​യേ​റി​യ​വ​രി​ൽ മു​സ്​​ലിം അ​ല്ലാ​ത്ത​വ​ർ​ക്ക്​ മാ​ത്രം പൗ​ര​ത്വം ന​ൽ​കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ച്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​യാ​ഴ്​​ച ഇ​റ​ക്കി​യ വി​ജ്​​ഞാ​പ​നം ഉ​ട​ന​ടി സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മു​സ്​​ലിം​ലീ​ഗ്​ സു​പ്രീം​കോ​ട​തി​യി​ൽ.

മ​താ​ടി​സ്​​ഥാ​ന​ത്തി​ൽ പൗ​ര​ത്വം അ​നു​വ​ദി​ക്കു​ന്ന​ത്​ തു​ല്യ​ത​യു​ടെ​യും സ​മ​ത്വ​ത്തി​െൻറ​യും ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണെ​ന്ന്​ ലീ​ഗ്​ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ഡ്വ. ഹാ​രി​സ്​ ബീ​രാ​ൻ മു​ഖേ​ന ന​ൽ​കി​യ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​പ്പോ​ൾ പ്രാ​ബ​ല്യ​ത്തി​ലു​ള്ള പൗ​ര​ത്വ നി​യ​മ​ത്തി​െൻറ വ്യ​വ​സ്​​ഥ​ക​ൾ ദു​രു​പ​യോ​ഗി​ക്കു​ക​യാ​ണ്.

2019ൽ ​പാ​സാ​ക്കി​യ വി​വാ​ദ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ മ​തം പൗ​ര​ത്വ​ത്തി​ന്​ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​തി​നാ​ൽ, അ​തി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഈ ​നി​യ​മ​ഭേ​ദ​ഗ​തി​ പ്ര​കാ​രം ച​ട്ട​ങ്ങ​ൾ സ​ർ​ക്കാ​ർ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​വാ​ദ നി​യ​മ​ഭേ​ദ​ഗ​തി സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ എ​തി​ർ​ത്ത​ത്​ ഇ​ക്കാ​ര​ണം പ​റ​ഞ്ഞാ​ണ്.

കോ​ട​തി​ക്ക്​ ന​ൽ​കി​യ ഉ​റ​പ്പ്​ ലം​ഘി​ച്ച്, വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ മ​തം പൗ​ര​ത്വ​ത്തി​ന്​ മാ​ന​ദ​ണ്ഡ​മാ​ക്കു​ക​യാ​ണ്​ ഇ​പ്പോ​ൾ. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം കോ​ട​തി അ​സാ​ധു​വാ​ക്കി​യാ​ൽ, ഇ​പ്പോ​ഴ​ത്തെ ഉ​ത്ത​ര​വ്​ പ്ര​കാ​രം കൊ​ടു​ക്കു​ന്ന പൗ​ര​ത്വം പ്ര​ശ്​​ന വി​ഷ​യ​മാ​കു​മെ​ന്നും ഹ​ര​ജി​യി​ൽ പ​റ​ഞ്ഞു.

കു​ടി​യേ​റി​യ​വ​രി​ൽ മു​സ്​​ലിം​ക​ളെ ഒ​ഴി​വാ​ക്കി അ​ഞ്ചു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 13 ജി​ല്ല​ക​ളി​ലു​ള്ള ഹി​ന്ദു, ക്രൈ​സ്​​ത​വ, ജൈ​ന, ബു​ദ്ധ, പാ​ഴ്​​സി, സി​ഖ്​ സ​മു​ദാ​യ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്ക്​ പൗ​ര​ത്വം അ​നു​വ​ദി​ക്കാ​ൻ ജി​ല്ലാ ക​ല​ക്​​ട​ർ​മാ​രെ അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന​താ​ണ്​ മേ​യ്​ 28ന്​ ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ ഉ​ത്ത​ര​വ്.

Show Full Article
TAGS:muslim league CAA 
News Summary - The Muslim League has moved the Supreme Court against the central law for the implementation of the CAA
Next Story