തോൽവിക്ക് കാരണം കോൺഗ്രസിന്‍റെ ദുർബലമായ സംഘടനാസംവിധാനമെന്ന് മുസ്ലിം ലീഗ്
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ ദയനീയ തോൽവിയിൽ ലീഗിന് അതൃപ്തി. തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്‍റെ ദുര്‍ബലമായ സംഘടനാ സംവിധാനമാണെന്നാണ് ലീഗിന്‍റെ ആക്ഷേപം. കോൺഗ്രസ് നേതൃത്വവുമായുള്ള മുസ്ലിംലീഗിന്‍റെ ഉഭയകക്ഷിച്ചയിലാണ് വിമർശനം ഉയർന്നത്.
തെരെഞ്ഞടുപ്പിലെ തോൽവിയിൽ ലീഗ് നേതൃത്വം കോൺഗ്രസിനെ അതൃപ്തി അറിയിച്ചു. സംഘടനാതലത്തിലെ പാളിച്ചകൾ തോൽവിക്ക് കാരണമായി. കോൺഗ്രസ് നേതൃത്വം ഏകോപനമില്ലാതെ പ്രവർത്തിച്ചുവെന്നും കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ വലിയ തോതിൽ വോട്ടുചോർച്ചയുണ്ടായെന്നും ലീഗ് നേതൃത്വം വിമർശിച്ചു. യു.ഡി.എഫ് യോഗത്തിന് മുന്നോടിയായാണ് ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളെ കണ്ടത്. ചർച്ചകൾ തുടരുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഘട്ടത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും തിരച്ചടിയായെന്നും ലീഗ് വിലയിരുത്തുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് അഭിപ്രായ ഐക്യത്തോടെ മുന്നോട്ട് പോയാൽ മികച്ച വിജയം കാഴ്ച വെക്കാനാകുമെന്നും ലീഗ് നേതൃത്വം വിലയിരുത്തി.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്നും യു.ഡി.എഫ് തിരിച്ചുവരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. തോൽവിയുടെ പേരിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും പാർട്ടിയിൽ തർക്കങ്ങളിലല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

