മുസ്‌ലിം സമുദായം സ്വത്വത്തിലേക്ക് മടങ്ങണം -വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിൽ
text_fieldsവിസ്ഡം യൂത്ത് കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻറ് പി. എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: സമകാലിക വെല്ലുവിളികളും സ്വത്വബോധവും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ മുസ്‌ലിം സാമുദായിക സംഘടനകൾ തയാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് കൗൺസിൽ സംഘടിപ്പിച്ചത്.
മുസ്‌ലിം സമൂഹത്തിന്റെ സാമുദായികവും രാഷ്ട്രീയവുമായ അജണ്ടകൾ ഹൈജാക്ക് ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും നവോത്ഥാനത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് അജണ്ടകൾ രൂപപ്പെടുത്താനാകണമെന്നും സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു
നിരന്തരം ബോധവൽക്കരണങ്ങൾ നടന്നിട്ടും അധാർമ്മികതയും ആർഭാടങ്ങളും വർധിച്ച് വരുന്നതിൽ സംസ്ഥാന കൗൺസിൽ ഉൽകണ്ഠയും രേഖപ്പെടുത്തി.
സംസ്ഥാന കൗൺസിലിന്റെ സമാപനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന അധ്യക്ഷൻ പി. എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. എംപവർ മീറ്റ്, ടീച്ചേർസ് കോൺഫറൻസ്, പ്രൊഫേസ് പ്രഫഷണൽ ഫാമിലി കോൺഫറൻസ്, കാഴ്ച പരിമിതർക്കായുള്ള വിഷൻ മീറ്റുകൾ, ആദർശ സമ്മേളനങ്ങൾ, ഡയലോഗ്, സ്നേഹസ്പർശം, വിസ്ഡം ഡേകൾ തുടങ്ങി അടുത്ത ആറുമാസത്തെ കർമപദ്ധതികൾ പ്രഖ്യാപിച്ചു.
വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ വിസ്ഡം സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അഷ്റഫ്, സി.പി സലീം, കെ. സജ്ജാദ്, ടി.കെ നിഷാദ് സലഫി, ഡോ. അൻഫസ് മുക്രം, ഡോ.പി.പി നസീഫ്, ഡോ. ബഷീർ വി.പി, യു. മുഹമ്മദ് മദനി ജംഷീർ സ്വലാഹി, ഫിറോസ് സ്വലാഹി, മുനവ്വർ സ്വലാഹി, മുസ്തഫ മദനി, ഡോ. അബ്ദുൽ മാലിക്, യൂനുസ് പട്ടാമ്പി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

