ലൈസൻസില്ല, നഗരസഭയിൽ അടക്കാനുള്ളത് 18 ലക്ഷം രൂപ; ഒടുവിൽ പന്തളം ത്രിലോക് സിനിമ തിയറ്റർ പൂട്ടി സീൽവെച്ചു
text_fieldsപന്തളം: ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന പന്തളം നഗരസഭയിലെ പന്തളം ത്രിലോക് സിനിമാ തിയറ്റർ കോംപ്ലക്സ് നഗരസഭ പൂട്ടി മുദ്ര വച്ചു.
പ്രവേശന ടിക്കറ്റിനോടൊപ്പം ഈടാക്കുന്ന വിനോദ നികുതി ഇനത്തിൽ 18 ലക്ഷം രൂപയോളം നഗരസഭയിൽ അടക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി. തുടർച്ചയായ നോട്ടീസുകൾ നൽകിയിട്ടും അവഗണിച്ചതോടെ നഗരസഭയുടെ തീരുമാനപ്രകാരം നഗരസഭാ സൂപ്രണ്ട് യു.പ്രകാശ് കുമാറിന്റെ നേതൃത്വത്തിൽ റവന്യു, ഹെൽത്ത്, എഞ്ചിനീയറിങ് സെക്ഷനിലെ ഉദ്യോഗസ്ഥർ സംയുക്തമായിയെത്തി ശനിയാഴ്ച രാവിലെ തിയറ്റർ പൂട്ടി മുദ്ര വച്ച് ഉത്തരവ് പതിക്കുകയായിരുന്നു.
കഴിഞ്ഞ 15 വർഷമായി അനുമതിയില്ലാതെ പ്രവർത്തിച്ചുവരികയായിരുന്നു. റവന്യു ഇൻസ്പെക്ടർ ടി.ആർ.വിജയകുമാർ, ഓവർസീയർ കെ. സന്തോഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ഷെഹന, സുജിത എസ്. പിള്ള, സെക്ഷൻ ക്ലർക്ക് സനിൽ കുമാർ, അനീഷ് ജോയി എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

