Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുല്ലപ്പെരിയാർ കേസ് അടുത്തമാസം 18ലേക്ക് മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അടക്കമുള്ള മുല്ലപ്പെരിയാർ കേസിലെ ഹരജികൾ സുപ്രീംകോടതി അടുത്ത മാസം 18ലേക്ക് മാറ്റി. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി ഈ മാസം 27ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് 28ന് യോഗം ചേരും. ഈ സാഹചര്യത്തിൽ കേസ് അത് കഴിഞ്ഞൊരു തീയതിയിലേക്ക് മാറ്റണമെന്ന് ഹരജിക്കാരായ പെരിയാർ പ്രൊട്ടക്ഷൻ മൂവ്മെന്റ് ആവശ്യപ്പെടുകയായിരുന്നു.
കേരളത്തിന്റെയും തമിഴ്നാടിന്റേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരുവർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കണമെന്നും പരിശോധന പൂർണമായും വിഡിയോയിൽ ചിത്രീകരിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
Next Story

