Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകള്‍ അമ്മയുടെ തലയില്‍...

മകള്‍ അമ്മയുടെ തലയില്‍ വെട്ടിയ ശേഷം​ കത്തിച്ചു കൊന്നു

text_fields
bookmark_border
മകള്‍ അമ്മയുടെ തലയില്‍ വെട്ടിയ ശേഷം​ കത്തിച്ചു കൊന്നു
cancel

ബാലരാമപുരം: മാനസിക രോഗിയായ മകള്‍ അമ്മയുടെ തലയില്‍ വെട്ടിയ ശേഷം റോഡിലിട്ട്​ കത്തിച്ചു. മൊട്ടമൂട്,കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മ(88) യാണ്​ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് അന്നമ്മയുടെ മകള്‍ ലീല (62) വീട്ടിനുള്ളില്‍ ​ വെച്ച് മാതാവിന്‍റെ തലയില്‍ വെട്ടിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടുവന്ന്​ കരിയില കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.തല ഭാഗികമായി കത്തിനശിച്ചു.

മാനസിക രോഗിയായ മകൾക്കൊപ്പമാണ്​ അന്നമ്മ താമസിക്കുന്നത്. തീ കത്തുന്നത്​ കണ്ട് ഓടിയെത്തിയ പരിസര വാസികൾ തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീലയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് മക്കളാണ് അന്നമ്മക്കുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - The mother was killed by her daughter
Next Story