വളർത്താൻ കഴിയാത്തതിനാൽ കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊന്നുവെന്ന് സമ്മതിച്ച് മാതാവ്
text_fieldsകോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ ശുചിമുറിയിൽ മരിച്്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതെന്ന് അമ്മ മൊഴി നല്‍കി. അമ്മ നിഷയുടെ അറസ്റ്റു രേഖപ്പെടുത്തി. ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്തുമലയില്‍ സുരേഷിനും നിഷക്കും ജനിച്ച കുഞ്ഞിനെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരുടെ ആറാമത്തെ കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുദിവസമായിരുന്നു പ്രായം. നിഷയും കുട്ടികളും മാത്രമാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. പെയിന്‍റിങ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് പണിക്കു പോയിരുന്നു. നിഷയുടെ കാലുകള്‍ എഴുന്നേല്‍ക്കാനാവത്തവിധം തളര്‍ന്ന അവസ്ഥയിലാണ്. മരിച്ച കുഞ്ഞിനെ കൂടാതെ ദമ്പതികൾക്ക് അഞ്ച് കുട്ടികളുണ്ട്.
കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്നും തുടര്‍ന്ന് മൂത്തകുട്ടിയോടു കുഞ്ഞിനെ ബക്കറ്റിലിടാന്‍ താന്‍ പറഞ്ഞിരുന്നതായും നിഷ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് കുറ്റസമ്മതം നടത്തിയത്. അമ്മ നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് അഞ്ച് കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് വേണ്ട നടപടി ക്രമങ്ങളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. നടപടികള്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടു.