Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് ബുധനാഴ്ച കാലവർഷമെത്തും

text_fields
bookmark_border
സംസ്ഥാനത്ത് ബുധനാഴ്ച കാലവർഷമെത്തും
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച കാലവർഷമെത്താന്‍ സാധ‍്യത. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഏറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് പ്രഖ‍്യാപിച്ചിട്ടുള്ളത്. ആദ്യ ആഴ്ചയിൽ ശക്തമായ മഴക്ക് സാധ‍്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേ സമയം എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത അഞ്ച് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു. തെക്കുപടിഞ്ഞാറന്‍ മൺസൂൺ അടുത്ത ബുധനാഴ്ചയോടുകൂടി കേരളതീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

അതേ സമയം അ​പ്ര​തീ​ക്ഷി​ത കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളും മ​ണ്ണി​ടി​ച്ചി​ൽ ഉ​ൾ​പ്പെ​ടെ ദു​ര​ന്ത​സാ​ധ്യ​ത​ക​ളും മു​ന്നി​ൽ​ക​ണ്ട് എ​ല്ലാ വ​കു​പ്പു​ക​ളും കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​ദേ​ശി​ച്ചു. കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാണ് തീരുമാനം.

സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​റ​ഞ്ച് ബു​ക്കി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ വ​കു​പ്പു​ക​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഡാ​മു​ക​ളു​ടെ സു​ര​ക്ഷ, മ​ഴ ല​ഭ്യ​ത, നീ​രൊ​ഴു​ക്ക് എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി നി​രീ​ക്ഷി​ക്ക​ണം. കേ​ന്ദ്ര ജ​ല ക​മീ​ഷ​നും ഡാം ​സു​ര​ക്ഷ അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി വ​കു​പ്പു​ക​ൾ തു​ട​ർ​ച്ച​യാ​യ ബ​ന്ധം പു​ല​ർ​ത്ത​ണം. അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് റൂ​ൾ ക​ർ​വി​ന് മു​ക​ളി​ലെ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ദു​ര​ന്ത​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന-​വി​ല്ലേ​ജ് ത​ല​ങ്ങ​ളി​ൽ പു​തു​ക്ക​ണം. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മേ​ഖ​ല​ക​ളി​ലെ കു​ടും​ബ​ങ്ങ​ളു​ടെ​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി മു​ന്ന​റി​യി​പ്പു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്ക​ണം.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ ശു​ചി​മു​റി, വൈ​ദ്യു​തി, ലൈ​റ്റ്, ഫാ​ൻ, അ​ടു​ക്ക​ള എ​ന്നി​വ ഉ​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ക്യാ​മ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ദേ​ശീ​യ പാ​ത അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന് പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​ക്കു​ക​യും അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും വേ​ണം.

സ്‌​കൂ​ളു​ക​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് ചു​റ്റു​മ​തി​ൽ, മേ​ൽ​ക്കൂ​ര, സ​മീ​പ​ത്തെ മ​ര​ങ്ങ​ൾ എ​ന്നി​വ അ​പ​ക​ടാ​വ​സ്ഥ​യി​ല​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം. പാ​മ്പു​ക​ടി​ക്കു​ള്ള ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണം. ആ​ന്‍റി​വെ​ന​മു​ൾ​പ്പെ​ടെ മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണം. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണം. വാ​ർ​ഡു​ത​ലം മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ എ​ല്ലാ വ​കു​പ്പു​ക​ളും ഏ​ജ​ൻ​സി​ക​ളും ഏ​കോ​പി​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം. സം​സ്ഥാ​ന​ത​ല​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യും ജി​ല്ല​ത​ല​ത്തി​ൽ ക​ല​ക്ട​ർ​മാ​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കാ​നും തീ​രു​മാ​ന​മാ​യി.

യോ​ഗ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ, റ​വ​ന്യൂ​മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ, ജി​ല്ല ക​ല​ക്ട​ർ​മാ​ർ, വി​വി​ധ സേ​നാ പ്ര​തി​നി​ധി​ക​ൾ, കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ്, ജ്യോ​ഗ്ര​ഫി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ സെ​ന്‍റ​ർ ഫോ​ർ ഓ​ഷ്യ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​ർ​വി​സ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The monsoon will arrive in the state on Wednesday
Next Story