Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ കാലവർഷം...

കേരളത്തിൽ കാലവർഷം നേരത്തെ എത്തും; അഞ്ചുദിവസം മഴ തുടരും

text_fields
bookmark_border
കേരളത്തിൽ കാലവർഷം നേരത്തെ എത്തും; അഞ്ചുദിവസം മഴ തുടരും
cancel
Listen to this Article

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം ഇക്കുറി മേയ് 27ന് തന്നെ കേരളത്തിലെത്തും. നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ചയോടെ അന്തമാൻ തീരത്തെത്തും. പതിവിനെക്കാൾ നേരത്തെയാണ് ഇക്കുറി കാലവർഷമെത്തുന്നതെന്ന പ്രത്യേകതയുണ്ട്. കാറ്റിന്‍റെ ഗതി കാലവർഷത്തിന്‍റെ വരവിന് അനുകൂലമാണ്. അസാനി ചുഴലിക്കാറ്റിന്‍റെ പിന്മാറ്റത്തോടെ തന്നെയാണ് കാലവർഷവുമെത്തുന്നത്. അടുത്ത അഞ്ചു ദിവസവും സംസ്ഥാനത്ത് മഴ തുടരും.

ശനിയാഴ്ച ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും 17ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത ഇവിടങ്ങളിലുണ്ട്. മേയ് 17 വരെ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടെ മഴയുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MonsoonKerala News
News Summary - The monsoon will arrive in Kerala earlier
Next Story