Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോൻസൺ മാവുങ്കൽ കേസ് സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

text_fields
bookmark_border
ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും
IG Sparjan Kumar
cancel

തിരുവനന്തപുരം: പുരാവസ്തു- സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി എം ജെ സോജന്‍, കോഴിക്കോട് വിജിലന്‍സ് എസ്.പി പി സി സജീവന്‍, ഗുരുവായൂര്‍ ഡി.വൈ.എസ്.പി കെ ജി സുരേഷ്, പത്തനംതിട്ട സി ബ്രാഞ്ച് ഡി.വൈ.എസ്.പി ജെ ഉമേഷ് കുമാര്‍, മുളന്തുരുത്തി ഇന്‍സ്‌പെക്ടര്‍ പി.എസ് ഷിജു, വടക്കേക്കര ഇന്‍സ്‌പെക്ടര്‍ എം.കെ മുരളി, എളമക്കര സബ് ഇന്‍സ്‌പെക്ടര്‍ രാമു, തൊടുപുഴ സബ് ഇന്‍സ്‌പെക്ടര്‍ ബൈജു പി. ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Monson Mavunkal case will be investigated by a special team led by Spurjan Kumar
Next Story