മന്ത്രിസ്ഥാനം നേരത്തേ തീരുമാനിച്ചത്, നാളെ എന്തെന്നുപറയാനാകില്ല -ഗണേഷ്കുമാര്‍
text_fieldsതിരുവനന്തപുരം: മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ നേരത്തേതന്നെ ചർച്ച ചെയ്ത് തീരുമാനിച്ചതാണെന്നും നാളെ എന്തുസംഭവിക്കുമെന്ന് പറയാനാകില്ലെന്നും തങ്ങളെ സംബന്ധിച്ചിടത്തോളം അധികാരമല്ല ജനസേവനമാണ് പ്രധാനമെന്നും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാര്‍. സംസ്ഥാന ഭാരവാഹികളുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് കോടതിയിൽ തനിക്കെതിരെ പരാതി നൽകിയവർ കേസ് വരുന്നതോടെ പ്രതികളായിമാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളകോണ്‍ഗ്രസ് (ബി)യുടെ ചെയർമാനായി മരണം വരെ തുടരില്ല, പുതുതലമുറയെ അധികാരം ഏൽപിച്ച് താൻ രാഷ്ട്രീയത്തിൽനിന്നും വിരമിക്കും. രാഷ്ട്രീയത്തിൽ വരാനും മത്സരിക്കാനും താൽപര്യമില്ലാതിരുന്ന വ്യക്തിയാണ് താൻ. പക്ഷേ, മൂന്നു തവണ ജയിച്ചതും ജനങ്ങളുടെ സ്നേഹംകൊണ്ടാണ്. തന്നെ മാറ്റാമെന്ന് ആരും കരുതേണ്ട, തനിക്കിട്ട് പണിത് പുറത്താക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി തെരഞ്ഞെടുപ്പ് കോടതി ഇടപെട്ട് തടഞ്ഞിരിക്കുന്നതിനാൽ കെ.ബി. ഗണേഷ് കുമാർ ചെയർമാനായി തുടരും. ജില്ല പ്രസിഡന്‍റുമാരെയും സംസ്ഥാന ഭാരവാഹികളെയും തെരഞ്ഞെടുത്തിട്ടുണ്ട്.187 പേര് അടങ്ങിയ സമിതിയിൽ അവധിയെടുത്ത ഏഴു പേരൊഴികെ 180 പേർ പങ്കെടുത്തെന്ന് മറ്റു ഭാരവാഹികൾ അറിയിച്ചു. രണ്ട് വൈസ്പ്രസിഡന്‍റുമാരാണ് പോയത്. അതിനാൽ കസേരയുടെ എണ്ണം കുറഞ്ഞെന്ന് ജന. സെക്രട്ടറി ജോസ് ചെമ്പയിൽ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

