Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമങ്ങൾക്ക്​...

മാധ്യമങ്ങൾക്ക്​ നിർഭയമായി പ്രവർത്തിക്കാനുള്ള ഇടപെടൽ വേണമെന്ന് റവന്യൂ മന്ത്രി

text_fields
bookmark_border
k rajan
cancel

കോഴിക്കോട്​: മാധ്യമങ്ങൾക്ക്​ നിർഭയമായി പ്രവർത്തിക്കാനുള്ള ഇടപെടലുകൾ ആവശ്യമാണെന്ന്​ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ. സീനിയർ ജേണലിസ്റ്റ്​സ്​ ഫോറം പത്താം സംസ്​ഥാന സമ്മേളനം ടൗൺഹാളിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന പത്രപ്രവർത്തകരുടെ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കുമെന്നും അതൊരു ആദരവിന്‍റെ പ്രശ്നമായി കാണുമെന്നും കോഴിക്കോട്ട്​ മീഡിയ മ്യൂസിയമുണ്ടാക്കാൻ സഹായം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കേരളം എങ്ങനെ ദൈവത്തിന്‍റെ സ്വന്തം നാടായി എന്നത്​ പലപ്പോഴും നാം വിസ്മരിച്ചുപോകുന്നു. ഫാഷിസ്റ്റ്​ കാലത്ത്​ ഭരണകൂടങ്ങൾ മാധ്യമപ്രവർത്തനങ്ങളിൽ ഇടപെടുന്നു. ഇഷ്ടമില്ലാത്ത മാധ്യമങ്ങൾ പൂട്ടിക്കുകയെന്ന പുതിയ ശീലത്തിലേക്ക്​ വന്നു. മീഡിയവണും ​ഡെക്കാൺ ​​ഹെറാൾഡുമൊക്കെ നിശ്ശബ്​ദമാക്കാൻ ശ്രമിക്കുന്നു.

അക്ഷരങ്ങളുടെ കൂട്ടുകാരെ അടച്ചു​പൂട്ടുന്ന തന്ത്രത്തിലേക്ക്​ ​ഭരണകൂടം പോകുന്നത്​ ഗൗരവത്തിലെടുക്കണം. പത്രാധിപന്മാരും മാധ്യമപ്രവർത്തകരും തമ്മിൽ അകലമേറുന്നോ​യെന്ന്​ പരിശോധിക്കണം. മാനേജ്​മെന്‍റിന്‍റെ ആവശ്യത്തിനായി എഴുതാനാവില്ലെന്ന്​ പ്രഖ്യാപിച്ചും ഇടഞ്ഞും നിന്ന മാധ്യമപ്രവർത്തകരുടെ നാടാണ്​ കേരളം. സമരസപ്പെടുന്നതിന്‍റെ തുല്യതയിലേക്ക്​ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediak rajan
Next Story