Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോച്ചന്‍റെ വീട് മന്ത്രി സന്ദർശിച്ചു
text_fieldsbookmark_border
കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിനിരയായി മരിച്ച പുറത്തയിൽ ചാക്കോച്ചന്‍റെ വീട് മന്ത്രി കെ. രാജൻ സന്ദർശിക്കുന്നു
എരുമേലി: കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിനിരയായി മരിച്ച പുറത്തയിൽ ചാക്കോച്ചന്‍റെ വീട് മന്ത്രി കെ. രാജൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാക്കുമെന്ന് പറഞ്ഞു. അടിയന്തരസഹായം എന്ന നിലയിലാണ് അഞ്ചുലക്ഷം രൂപ അനുവദിച്ചതെന്നും നിയമനടപടികൾ പൂർത്തിയാകുന്ന മുറക്ക് ബാക്കിത്തുക കൈമാറുമെന്നും മന്ത്രി പറഞ്ഞു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കലക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം. റെജി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

