Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജപ്തി നടപടികൾ ഹൈകോടതി നിർദേശ പ്രകാരമെന്ന് റവന്യു മന്ത്രി
text_fieldsbookmark_border
തൃശൂർ: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസ്തുവകകൾ ജപ്തി ചെയ്തത് ഹൈകോടതി നിർദേശ പ്രകാരമെന്ന് റവന്യു മന്ത്രി കെ. രാജൻ. പൊതുമുതൽ നശീകരണത്തിൽ കോടതി നിർദേശ പ്രകാരം മാത്രമേ ജപ്തി നടപടികൾ സാധിക്കൂ. ഇത് റവന്യു ചട്ടങ്ങളുടെ ഭാഗമാണെന്നും മന്ത്രി വ്യക്തമാക്കി.
ആരാണ് നഷ്ടമുണ്ടാക്കിയതെന്ന് കണ്ടെത്തണം, കണ്ടെത്തിയാൽ ജപ്തി നടപടിക്രമം 734 ഉപയോഗിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. കോടതി അതിനെ മറികടന്ന് നേരിട്ട് ജപ്തി നടപടി സ്വീകരിക്കാൻ പറഞ്ഞത് കൊണ്ട് നിലവിലെ നടപടികക്രമങ്ങൾ പാലിച്ചതെന്നും മന്ത്രി കെ. രാജൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

